വടുവൻചാൽ സ്കൂളിലെ എൻ എസ് എസ് യൂണിറ്റും ഷിറ്റോ കായ് കരാട്ടെ വയനാടും ചേർന്ന് വൊളണ്ടിയേഴ്സിനു വേണ്ടി സ്വയം പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു. ഹയർസെക്കന്ററി സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷാജിത പി.എസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഷിറ്റോ കായ് ചെയർമാൻ സെൻസായി ഷംസുദ്ദീൻ കെ എച്ച് മുഖ്യ പ്രഭാഷണം നടത്തി.
സെൻസായ് മുഹമ്മദ് ഷിബിലി, സെൻസായ് സമീറ പി പി, സെൻസായ് അമൽ കൃഷ്ണ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൊളണ്ടിയേഴ്സിന് സ്വയം പ്രതിരോധത്തിനാവശ്യമായ കരാത്തയിലെ വ്യത്യസ്തമായ അടവുകൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.എൻഎസ്എസ് വൊളണ്ടിയർ മുഹമ്മദ് ഫയാസ്,അതുൽ എൻ.വി,എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുഭാഷ് വി പിയും ചീഫ് ഇൻസ്‌ട്രക്ടർ ഷിഹാൻ എപിഎം മുസ്തഫ
എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







