ചെന്നലോട്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി നടത്തപ്പെടുന്ന സ്വച്ഛദാഹി സേവ ക്യാമ്പയിൻ്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകല പദ്ധതി വിശദീകരണം നടത്തി. വാർഡ് വികസന സമിതി, ആരോഗ്യ ശുചിത്വ കമ്മിറ്റി, കുടുംബശ്രീ, ആർ ആർ ടി അംഗങ്ങൾ ,ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിറ അഷ്റഫ്, ആരോഗ്യപ്രവർത്തകരായ ഇ കെ അഷ്മില, പി ഷിഫാനത്ത്, സി സമദ്, പി ആർ ഓ മഞ്ജുഷ, കെ ലിസി, കെ ഷൈനി, അന്നമ്മ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി ചാർലി സ്വാഗതവും എഡിഎസ് പ്രസിഡണ്ട് ഷീന ഗോപാലൻ നന്ദിയും പറഞ്ഞു.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ
കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍