ദുരന്തലഘൂകരണ ദിനാചരണം ക്വിസ് മത്സരം നടത്തി

അന്തര്‍ദ്ദേശിയ ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ്ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജില്ലയിലെ സ്‌കൂള്‍ ദുരന്ത നിവാരണ ക്‌ളബ്ബുകള്‍ക്കായി ക്വിസ് മത്സരം നടത്തി.
മാനന്തവാടി എം.ജി.എം എച്ച്. എസ്സ്. എസ്സ് ഡി.എം. ക്‌ളബ്ബിലെ മിഹ ഫാത്തിമ, ആന്‍ഡ്രിയ സെബാസ്റ്റ്യന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സുല്‍ത്താന്‍ ബത്തേരി മക് ലോയ്ഡ് ഇംഗ്‌ളീഷ് സ്‌കൂള്‍ ഡി.എം.ക്ലബ്ബിലെ ജോഹന്‍ ബിജു, ചിന്‍മയ ജഗദീഷ് എന്നിവര്‍ രണ്ടാം സ്ഥാനം നേടി. മുട്ടില്‍ ഡബ്‌ളിയു.ഒ.വി.എച്ച്.എസ്സ്.എസ്സ് ഡി.എം.ക്ലബ്ബിലെ മുഹമ്മദ് ഷാഹിന്‍ കെ, കെ.മുഹമ്മദ് ജാനിഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. എ.ഡി.എം എന്‍.ഐ.ഷാജു ക്വിസ് മത്സരം ഉദ്ഘാടനം ചെയ്തു. ഇ. സുരേഷ് ബാബു ക്വിസ് മത്സരം നയിച്ചു. ഓണ്‍ലാനായി നടത്തിയ പ്രാഥമിക, ദ്വിദീയ റൗണ്ടുകളില്‍ വിജയിച്ചവരെയാണ് നേരിട്ടുള്ള മത്സരത്തിനായി പരിഗണിച്ചത്. പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ 123 വിദ്യാലയങ്ങള്‍ പങ്കെടുത്തു. ഇതില്‍ നിന്നും മികച്ച സ്‌കോര്‍ നേടിയ 41 ക്‌ളബുകളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിച്ചത്. ഇതില്‍ തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തു.
വിവിധങ്ങളായ ദുരന്തങ്ങളെക്കുറിച്ചുള്ള ക്വിസ് മത്സരം മള്‍ട്ടി മീഡിയ സംവിധാനത്തോടെയാണ് നടന്നത്.മത്സരത്തില്‍ വിജയിച്ചവര്‍ക്ക് വെള്ളിയാഴ്ച കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്തര്‍ദ്ദേശിയ ദുരന്ത ലഘൂകരണ ദിനാചരണ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സമ്മാനദാനം നടത്തും.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.