മുള്ളൻകൊല്ലി : മുള്ളൻകൊല്ലി സുരഭി കവലയ്ക്ക് അടുത്തുള്ള ജോസ് പരീക്കൻ എന്നയാളുടെ വീടിൻറെ മുകളിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ ഷാജി വി.ആറിന്റെ നേതൃത്വത്തിൽ ശ്രീജിത്ത് പി.എസ്,സനീഷ് പി.ആർ എന്നിവർക്ക് കൈമാറി. ജോസ് ആന്ധ്രയിൽ സ്കൂൾ നടത്തുകയാണ്. ഇന്നലെ അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് വെള്ളിമൂങ്ങ കുടുങ്ങിയതായി കണ്ടത്. തുടർന്ന് രാത്രിയിൽ വെള്ളിമൂങ്ങയെ പിടികൂടി കാർഡ് ബോർഡ് പെട്ടിയിൽ സൂക്ഷിക്കുകയാണ് ഉണ്ടായത്. തുടർന്ന് ഫോറസ്റ്റ് അധികാരികളെ വിവരമറിയിക്കുകയായിരുന്നു. വെള്ളിമൂങ്ങയെ രാത്രിയിൽ വനത്തിൽ കൊണ്ടുപോയി വിടുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്