399ആം വയസ്സിൽ ജീവിച്ചിരിക്കുന്ന ഒരാൾ; ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്?

100 വയസ് തികയുന്നത് വരെ വലിയ അത്ഭുതമായിരിക്കുന്ന ലോകത്ത് 399 വയസുള്ള ഒരാള്‍ ജീവിച്ചിരിപ്പുണ്ടോ? 399 വയസ്സുള്ള ഒരാളുടെ വീഡിയോ പുറത്തു വന്നാൽ അത് യാഥാർത്ഥ്യമാണെന്ന് വിശ്വസിക്കാൻ അത്ര എളുപ്പമല്ല. 399 വയസുള്ളയാളുടെ ദൃശ്യങ്ങള്‍ എന്നവകാശപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ വൈറലാണ്. സന്യാസിയുടെ വേഷത്തിലുള്ള ഇദേഹത്തിന് പ്രായം 399 തന്നെയോ? അവിശ്വസനീയമായ ഈ പ്രചാരണത്തിന്‍റെ വസ്‌തുത മനസിലാക്കാം.

തായ്‌ലന്‍ഡില്‍ നിന്നുള്ള 399 വയസുള്ളയാള്‍ എന്ന എഴുത്തോടെ ഈ റീല്‍സ് ഇന്‍സ്റ്റഗ്രാമില്‍ egy.celebrity എന്ന അക്കൗണ്ടില്‍ നിന്നാണ് പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതിയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്‌തത്. ഏറെ പ്രായം തോന്നിക്കുന്ന, സന്യാസി വേഷത്തിലുള്ള ആള്‍ ഒരു കൂട്ടിയുടെ തലയില്‍ എന്തോ മന്ത്രിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇതിനകം 17 ലക്ഷത്തിലധികം ലൈക്ക് ഈ വീഡിയോയ്ക്ക് ലഭിച്ചു.


എന്നാൽ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ കാണുന്ന റീല്‍സ് മുമ്ബും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണ് എന്ന് പരിശോധനയില്‍ കണ്ടെത്താനായി. 199 ഓ 200 വയസുള്ള സ്ത്രീയാണിത് എന്ന വാദത്തോടെ 2022 സെപ്റ്റംബര്‍ 23ന് വീഡിയോ ഒരാള്‍ ഈ വീഡിയോ പങ്ക് വെച്ചിട്ടുണ്ട് . ഇവര്‍ ഹിമാലയന്‍ സന്യാസിയാണെന്ന വാദവും മുമ്ബുണ്ടായിരുന്നു. ഇതിന് പുറമെ മറ്റ് പല പ്രായം രേഖപ്പെടുത്തിയും സമാന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ മുമ്ബ് തലതവണ എത്തിയിരുന്നു. ന്യൂസ‌്ഫ്ലെയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം 2022 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയും റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ ലഭിച്ചു. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് തായ്‌ലന്‍ഡില്‍ 1912ലാണ് ഈ ബുദ്ധസന്യാസി ജനിച്ചത് എന്നാണ്. അതായത് 2023ലെ പ്രായം 111 വയസ്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം വ്യക്തമല്ല.

നിഗമനം: 399 വയസുള്ള സന്യാസിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയിലെ കാര്യങ്ങള്‍ വസ്‌തുതാ വിരുദ്ധമാണ്. 2022ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയില്‍ പറയുന്നത് അന്ന് ഈ സന്യാസിക്ക് 109 വയസായിരുന്നു പ്രായം എന്നാണ്. 399 വയസ് പ്രായമുള്ള ആരെങ്കിലും ലോകത്ത് ജീവിച്ചിരിപ്പുള്ളതായി ആധികാരികമായ റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ല എന്നതും വ്യാജ പ്രചാരണത്തിന്‍റെ സത്യം തുറന്നുകാട്ടുന്നു.

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

ചൂട് അതിരൂഷം, കുപ്പിവെള്ളവും ഐസും സൂക്ഷിക്കണം…; സംസ്ഥാന വ്യാപകമായി പരിശോധന; 510 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ്

സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.