കൊച്ചി ലുലു മാളിലെ പാക്കിസ്ഥാൻ പതാക വിവാദം: ലുലു മാൾ മാർക്കറ്റിംഗ് മാനേജർക്ക് തൊഴിൽ നഷ്ടം; കമ്പനി സസ്പെൻഡ് ചെയ്യാൽ ഒരുങ്ങിയതോടെ രാജിവെച്ച് ആതിര നമ്പ്യാതിരി

കൊച്ചി ലുലു മാളില്‍ ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്താന്‍ പതാക പ്രദര്‍ശിപ്പിച്ചെന്ന വിദ്വേഷ പ്രചാരണത്തില്‍ ബലിയാടായി ജീവനക്കാരി. ലുലു മാള്‍ മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ മാനേജര്‍ ആതിര നമ്ബ്യാതിരിക്കാണ് തീവ്രഹിന്ദുത്വവാദി പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യങ്ങളില്‍ നടത്തിയ വ്യാജപ്രചാരണത്തെത്തുടര്‍ന്ന് ജോലി നഷ്ടമായത്. ലുലു ഗ്രൂപ്പിനൊപ്പം 2014 മുതല്‍ ജോലി ചെയ്യുകയായിരുന്നു ആതിര.

ജോലി നഷ്ടമായ കാര്യം ആതിര തന്നെയാണ് വെളിപ്പെടുത്തിയത്. ”സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണം ഒരാളുടെ സത്യസന്ധതയെയും ഉപജീവനത്തെയും നശിപ്പിക്കാന്‍ സാധ്യതയുള്ളതാണ്. ഒരു ദശാബ്ദം മുഴുവന്‍ പൂര്‍ണമായും ഒരു കമ്ബനിക്കായി സമര്‍പ്പിച്ചശേഷം ഒരടിസ്ഥാനവുമില്ലാത്ത വ്യാജപ്രചാരണങ്ങളും സോഷ്യല്‍ മീഡിയയിലെ സെന്‍സേഷണലിസവും കാരണം ഒരു ദിവസം ജോലി ഇല്ലാതാവുന്നുവെന്നത് വല്ലാതെ വേദനിപ്പിക്കുന്നു,” ആതിര ലിങ്ക്ഡ് ഇന്‍ പേജില്‍ കുറിച്ചു.

സമൂഹമാധ്യമങ്ങളില്‍ വന്ന വ്യാജ പോസ്റ്റ് തന്നെയും കമ്ബനിയെയും ഒരുപോലെ ബാധിച്ചെന്ന് ആതിര പറഞ്ഞു. ”ലുലു മാളില്‍ ഇന്ത്യൻ പതാകയേക്കാള്‍ ഉയരത്തില്‍ പാകിസ്താൻ പതാക വച്ചുവെന്ന വാര്‍ത്ത തീര്‍ത്തും തെറ്റായിരുന്നു. അത് എന്നെയും കമ്ബനിയെയും ഒരുപോലെ ബാധിച്ചു. നിര്‍ഭാഗ്യവശാല്‍ കമ്ബനിക്ക് എന്നെ സസ്പെൻഡ് ചെയ്യേണ്ടി വന്നു. പക്ഷേ അത് ഞാൻ നിരസിക്കുകയും രാജിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു,” ആതിര പറഞ്ഞു.

”ഒരു കമ്ബനി അതിന്റെ പ്രശസ്തിയും സമഗ്രതയും വിലമതിക്കുന്നതുപോലെ, ഈ രാജ്യത്തെ പൗരയെന്ന നിലയില്‍, ഞാന്‍ എന്റെ രാജ്യത്തോട് അഗാധമായ സ്‌നേഹം പുലര്‍ത്തുന്നു, അതിന്റെ ബഹുമാനം ഉയര്‍ത്തിപ്പിടിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഞാന്‍ തയാറാണ്. ഇതൊരു വ്യാജവാര്‍ത്തയാണെന്ന് പറഞ്ഞതുകൊണ്ടോ അല്ലെങ്കില്‍ ഇതുപോലൊരു പോസ്റ്റുകൊണ്ടോ എന്റെ പ്രതിച്ഛായയും വര്‍ഷങ്ങളായുള്ള സമര്‍പ്പണവും നേട്ടങ്ങളും തിരികെ സ്ഥാപിക്കാനാവില്ല.”

“വിദ്വേഷപ്രചാരണത്തില്‍നിന്ന് ആളുകളുടെ കരിയറും ജീവിതവും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്‍ക്കാൻ അഭ്യര്‍ഥിക്കുകയാണ്. ഈ ഡിജിറ്റല്‍ യുഗത്തില്‍ സത്യത്തിനും നീതിക്കും വേണ്ടി നമുക്ക് ഒരുമിച്ചു നില്‍ക്കാം. എന്റെ നഷ്ടം ഒരു നഷ്ടം തന്നെയാണ്, ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ ഇനി ആര്‍ക്കുമെതിരെയുമുണ്ടാകരുത്. ജീവിതത്തെ നശിപ്പിക്കുന്ന മറ്റ് സന്ദേശങ്ങള്‍ പോലെ തന്നെ ഈ സന്ദേശവും വൈറലാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു!,” എന്നും ആതിര ലിങ്ക്ഡ് ഇന്നില്‍ കുറിച്ചു.

ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശം ഉള്‍ക്കൊണ്ട് ലുലു മാളില്‍ ഒരുക്കിയ അലങ്കാരത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടന്നത്. ഇന്ത്യയുടെ ദേശീയപതാകയേക്കാള്‍ ഉയരത്തിലും വലുപ്പത്തിലും പാകിസ്ഥാന്‍ പതാക പ്രദര്‍ശിപ്പിച്ചെന്നായിരുന്നു വ്യാജപ്രചാരണം. ക്രിക്കറ്റ് ലോകകപ്പില്‍ മത്സരിക്കുന്ന എല്ലാ ടീമുകളുടെയും പതാകകള്‍ മാളില്‍ സ്ഥാപിച്ചിരുന്നു. ഇതിനൊപ്പമായിരുന്നു ഇന്ത്യയുടെയും പാകിസ്താന്റെയും പതാകകളുണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പതാകയ്ക്കും മുകളിലായിട്ടാണ് പാകിസ്താന്‍ പതാക സ്ഥാപിച്ചതെന്നായിരുന്നു ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥൻ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.