ഇസ്രയേൽ അനുകൂല ഇന്ത്യൻ നിലപാട് മാപ്പർഹിക്കാത്തത്: പി ജമീല

കൽപ്പറ്റ: ഇസ്രയേലിന് അനുകൂലമായി  ഇന്ത്യ സ്വീകരിച്ച നിലപാട് മാപ്പർഹിക്കാത്തതാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. മാതൃരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്, ഫലസ്തീൻ്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായ് ലോകരാജ്യങ്ങൾ ഇടപെടുക, ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഇസ്രയേൽ നടത്തുന്ന നിരന്തര പ്രകോപനങ്ങളും അക്രമങ്ങളും കൂട്ടക്കൊലകളുമാണ് നിലവിലെ സംഘർഷങ്ങൾക്കും കാരണമായത്. രണ്ടാഴ്ച മുമ്പ് ഇസ്രായേലി പ്രധാനമന്ത്രി നെതന്യാഹു ഫലസ്തീന്‍ ഒഴിവാക്കിയ പുതിയ മിഡിലീസ്റ്റിന്റെ ഭൂപടം പുറത്ത് വിട്ട് ഫലസ്തീനികളുടെ അഭിമാനത്തെ ചോദ്യം ചെയ്തു.
ഈ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ മാത്രം 1148 തവണയാണ് അധിനിവിഷ്ട ഭൂമിയിലെ അനധികൃത താമസക്കാര്‍ ഫലസ്തീനികളെ ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷം ഇതുപോലുള്ള 1187 അതിക്രമങ്ങൾ നടന്നിരുന്നു. 2023ല്‍ മാത്രം 40 കുട്ടികള്‍ അടക്കം 248 ഫലസ്തീന്‍കാരെ ഇസ്രയേല്‍
കൊലപ്പെടുത്തി. ഇതിനെല്ലാം അന്താരാഷ്ട്ര സമൂഹം ഇസ്രയേലിന് മൗനാനുവാദം നൽകുകയാരുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

ജില്ലാ പ്രസിഡൻ്റ് അഡ്വ.  കെ എ അയ്യൂബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ടി നാസർ, അൻസാരി എനാത്ത്, ജില്ലാ ജനറൽ സെക്രട്ടറി എൻ.ഹംസ ജില്ലാ കമ്മിറ്റി അംഗം സുബൈർ എന്നിവർ  സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.