കൽപ്പറ്റ.ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എ.കെ.പി.എ) മേഖല സമ്മേളനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. കൽപ്പറ്റ കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന കൽപ്പറ്റ മേഖല സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി രാജു ഉദ്ഘാടനം ചെയ്തു. ബിനോജ് എം മാത്യു അധ്യക്ഷനായി. ചടങ്ങിൽ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളുടെ പോസ്റ്റർ പ്രകാശനം നടത്തി. നവംമ്പർ 17ന് മുട്ടിൽ ജില്ലാ സമ്മേളനവും ഡിസംബർ 18,19,20 ഇടുക്കി തൊടുപുഴയിൽ സംസ്ഥാന സമ്മേളനവും നടക്കും. പി.ജെ അനീഷ്, ജോയ് ഗ്രേസ്, സോമസുന്ദരം, പി ഭാസ്‌ക്കരൻ, സത്യേന്ദ്രനാഥ്, എൻ.രാമാനുജൻ, കെ.കെ ജേക്കബ് എന്നിവർ സംസാരിച്ചു. ആർ രഞ്ജിത്ത് സ്വാഗതവും എ.ജി ജിയോ നന്ദിയും പറഞ്ഞു. സത്യേന്ദ്രനാഥി പ്രസിഡന്റായും കെ.വി സനീഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







