നവകേരള സൃഷ്ടിയോടൊപ്പം വികസന കുതിപ്പിൽ മുന്നേറി വെങ്ങപ്പള്ളി എന്ന മുദ്രാവാകുമുയർത്തി ലോക്കൽ സെക്രട്ടറി പി.ജംഷിദ് ക്യാപ്റ്റനായും കെ മുരളീധരൻ വൈസ് ക്യാപ്റ്റനായും എൻ ശ്രീരാജൻ മാനേജറുമായി സി പി ഐ എം വെങ്ങപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 14,15 തിയ്യതികളിൽ നടന്ന വികസന മുന്നേറ്റ ജാഥ വെങ്ങപ്പള്ളിയിൽ സമാപിച്ചു. സമാപനസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ കെ.റഫീഖ് ഉദ്ഘാടനം ചെയ്‌തു.കെടി ആലി അദ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പർ ഉപേഷ്,കോട്ടത്തറ ഏരിയാകമ്മിറ്റി അംഗങ്ങളായ പി എം നാസർ, യു വേണുഗോപാൽ എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.