കല്‍പ്പറ്റ: ചെറുധാന്യ വര്‍ഷത്തിന്റെ പ്രാധാന്യം പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനായി കുടുംബശ്രീ മിഷന്‍ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഉടനീളം നടത്തുന്ന ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ ഒക്‌ടോബര്‍ 19 ന് ജില്ലയിലെത്തും. സെപ്റ്റംബര്‍ 18 ന് ആരംഭിച്ച യാത്ര ഒന്‍പത് ജില്ലകളില്‍ പര്യടനം നടത്തിയാണ് വയനാട്ടിലെത്തുന്നത്. ഐക്യരാഷ്ട്രസഭ 2023 സാമ്പത്തിക വര്‍ഷം ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പോഷകാഹാരം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം പരിചയപ്പെടുത്തുന്നതിനായി സന്ദേശ യാത്ര സംഘടിപ്പിക്കുന്നത്. കലക്‌ട്രേറ്റ് പരിസരത്ത് വെച്ച് നടക്കുന്ന പരിപാടിയുടെ ഭാഗമായി സെമിനാര്‍, വിത്തുകളുടെ പ്രദര്‍ശനം, ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷ്യമേള, അട്ടപ്പാട്ടി സ്‌പെഷ്യല്‍ വനസുന്ദരി ചിക്കന്‍, ചെറുധാന്യ ഉല്‍പ്പന്നങ്ങളുടെ മേള എന്നിവയും നടത്തുന്നുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.