മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയില്‍ നടപ്പിലാക്കി വരുന്ന ഉജ്ജ്വലം പരിപാടിയുടെ ഭാഗമായി തിരുനെല്ലി ചേകാടി ഗവ.എല്‍.പി.സ്‌കൂള്‍ സൈക്കിള്‍ ക്ലബ്ബ് പി.ടി.എ പ്രസിഡന്റ് വി.യു പ്രനീഷ ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍റ്റി എം.ഒ സജി, പ്രധാനാധ്യാപകന്‍ പി.വി ജയകുമാര്‍, സീനിയര്‍ അധ്യാപകന്‍ ആര്‍.എസ് അരുണ്‍, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എ.ബി.പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ട്രൈബല്‍ ആന്റ് റൂറല്‍ സോഷ്യോളജി വിഭാഗം മാനന്തവാടി കാമ്പസിലെ വിദ്യാര്‍ഥികളാണ് സൈക്കിള്‍ സ്‌പോണ്‍സര്‍ ചെയ്തത്.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







