ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്ജ് നാളെ (വ്യാഴം) ജില്ലയില് സന്ദര്ശനം നടത്തും. രാവിലെ 8 ന് സുല്ത്താന്ബത്തേരി താലൂക്ക് ഹെഡ് ക്വാര്ട്ടേഴ്സ് ഹോസ്പിറ്റല് സന്ദര്ശിക്കും. 9 ന് കൈനാട്ടി ജനറല് ആശുപത്രിയും 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയും സന്ദര്ശിക്കും. തുടര്ന്ന് 11 ന് ജില്ലാ തല അവലോകനയോഗവും മന്ത്രിയുടെ നേതൃത്വത്തില് നടക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്