ജില്ലയില്‍ അനധികൃത വയറിംഗ് നടപടി സ്വീകരിക്കും

ജില്ലാതല അനധികൃത വയറിംഗ് പ്രവൃത്തികള്‍ തടയും.അംഗീകൃത ലൈസന്‍സ് ഇല്ലാത്തവര്‍ വയറിംഗ് ജോലികള്‍ ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ ചെയ്യുന്ന വൈദ്യുതീകരണം നിലവാരകുറവ്, വൈദ്യുതി ചോര്‍ച്ച, അപകടങ്ങള്‍ എന്നിവയ്ക്ക് കാരണമാവും. ആയതിനാല്‍ അംഗീകൃത ലൈസന്‍സ് ഉള്ളവരെയാണ് വൈദ്യുതീകരണ ജോലി ഏല്‍പ്പിച്ചിരിക്കുന്നതെന്ന് സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. അനധികൃത വയറിംഗ് ചെയ്യുന്നവര്‍ക്കെതിരെയും ഉപഭോക്താവിനെതിരെയും നിയമ നടപടി സ്വീകരിക്കും. അനധികൃത വയറിംഗ് തടയല്‍ പ്രഥമയോഗത്തില്‍
കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ കെ.ബി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സുമേഷ്, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് വിനോദ് പിള്ള , ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പ്രതിനിധി കെ.വി ദേവദാസ്, ബി. ക്ലാസ്സ് കോണ്‍ട്രാക്ടര്‍ എ.മുഹമ്മദലി, സി ക്ലാസ്സ് കോണ്‍ട്രാക്ടര്‍ കെ.പി അബൂക്കര്‍ വയര്‍മാന്‍ പ്രതിനിധി കെ.ഇല്യാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.