കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വയനാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ നവംബര്‍ 13 മുതല്‍ ഒഴിവ് വരുന്ന ക്ലര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സി ആര്‍ കോംപ്ളകസ്, വൃദ്ധാവന്‍ ഗാര്‍ഡന്‍സ്, പട്ടം പാലസ് പി.ഒ. തിരുവനന്തതപുരം. ഫോണ്‍: 0471 244871

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.