നവംബര്‍ 27 മുതല്‍ 30 വരെ സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന വയനാട് റവന്യൂ ജില്ലാ കലോത്സവത്തിലേക്ക് ലോഗോ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, പൊതു ജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. രൂപകല്‍പ്പന ചെയ്ത ലോഗോയുടെ ഹാര്‍ഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും ഒക്ടോബര്‍ 27 ന് ഉച്ചയ്ക്ക് 12 നകം പ്രിന്‍സിപ്പാള്‍, ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സുല്‍ത്താന്‍ ബത്തേരി – 673592 എന്ന വിലാസത്തില്‍ ലഭിക്കണം.ഫോണ്‍: 9745209213.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്