എല്‍പിജിക്ക് ഒടിപി, പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ്, പുകപരിശോധന ഓണ്‍ലൈനില്‍,ഇന്ന് മുതല്‍ വരുന്ന മാറ്റങ്ങള്‍

തിരുവനന്തപുരം : ഇന്ന് നവംബര്‍ ഒന്ന്. കേരളപ്പിറവി ദിനം മുല്‍ സംസ്ഥാനത്ത് നിരവധി മാറ്റങ്ങള്‍ നിലവില്‍ വരും. എല്‍പിജി ലഭിക്കാന്‍ ഒടിപി, പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധം, പുകപരിശോധന ഓണ്‍ലൈനില്‍, പച്ചക്കറികള്‍ക്ക് തറവില, ഇങ്ങനെ കുറേ കാര്യങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ഇതിന് പുറമെ ഇടവേളയ്ക്ക് ശേഷം ബീച്ചും പാര്‍ക്കും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യും.

പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധം
ഇന്ന് മുതല്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. പിന്‍സീറ്റില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഒരു തവണ പിഴയും ശാസനയും നല്‍കി വിട്ടയയ്ക്കും.രണ്ടാമത് പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഈ നിബന്ധന നിലവിലുണ്ട്.

എല്‍പിജിയ്ക്ക് ഒടിപി
സംസ്ഥാനത്ത് ഇനി എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ഒടിപി നിര്‍ബന്ധമാണ്. പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുമ്ബോള്‍ ഉപയോക്താവിന്റെ മൊബൈല്‍ നമ്ബറില്‍ വന്ന ഒറ്റ തവണ പാസ്‌വേഡ് (ഒടിപി) വിതരണക്കാരന് പറഞ്ഞു കൊടുക്കണം. എങ്കില്‍ മാത്രമേ സിലിണ്ടര്‍ ലഭ്യമാകൂ. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് ഇത് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. ഇന്ന് പൊതു അവധിയായ ഞായറാഴ്ച ആയതിനാല്‍ നാളെ മുതലാകും ഇത് നിലവില്‍ വരിക.

പുകപരിശോധന ഓണ്‍ലൈനില്‍
വാഹനങ്ങളുടെ പുക പരിശോധന ഇന്ന് മുതല്‍ ഓണ്‍ലൈനിലാകും നടക്കുക. ഇതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ ‘വാഹന്‍’ സോഫ്റ്റ്‌വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു. പരിശോധന കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്ബോള്‍ വാഹന ഉടമയ്ക്ക് എസ്‌എംഎസ് സന്ദേശം ലഭിക്കും.

പച്ചക്കറികള്‍ക്ക് തറവില
പച്ചക്കറികള്‍ക്ക് ഇന്ന് മുതല്‍ തറവില നിലവില്‍ വരും. 16 ഇനം പച്ചക്കറികള്‍ക്കാണ് അടിസ്ഥാന വില. ഉല്‍പ്പാദനച്ചെലവിന്റെ 20 ശതമാനം കൂട്ടിയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്. തീരുമാനം കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്നാണ് വിലയിരുത്തല്‍

ബീച്ചുകളും പാര്‍ക്കുകളും തുറന്നു
സംസ്ഥാനത്തെ ബീച്ചുകളും പാര്‍ക്കുകളും തുറന്നു സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കി. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബീ്ചചുകളും പാര്‍ക്കുകളും പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു നല്‍കുന്നത്. കൊറോണ ആശങ്കയെ തുടര്‍ന്ന് മാര്‍ച്ചിലായിരുന്നു വിനോദ സഞ്ചാര കേന്ദ്രങ്ങളും ബീച്ചുകളും പാര്‍ക്കുകളും അടച്ചിട്ടത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇവ തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ലോട്ടറി വകുപ്പിന് പുതിയ വെബ് സൈറ്റും ആപ്പും
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ വെബ്സൈറ്റ് ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. www.statelottery.kerala.gov.in എന്ന സൈറ്റിലൂടെ തത്സമയം ലോട്ടറി ഫലം അറിയാനാകും. ഇതിന് പുറമെ പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ BHAGYA KERALAM ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ലോട്ടറി ടിക്കറ്റിലെ ക്യൂആര്‍ കോഡ് ഈ ആപ്പ് വഴി സ്കാന്‍ ചെയ്താല്‍ ടിക്കറ്റ് ഒറിജിനലാണോ എന്ന് തിരിച്ചറിയാം.

പുതിയ ലോട്ടറി
ഭാഗ്യമിത്ര എന്ന പേരില്‍ പ്രതിമാസ ലോട്ടറി ടിക്കറ്റ് ഇന്നു ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കും. ഒരു കോടി വീതം 5 ഒന്നാം സമ്മാനങ്ങളാണ്. വില 100 രൂപയാണ്. എല്ലാ മാസവും ആദ്യ ഞായറാഴ്ചയാണ് നറുക്കെടുപ്പ്.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കം!

ബത്തേരി ഫാമിലി വെഡിം​ഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിം​ഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിം​ഗ് സെന്റർ മാനേജിം​ഗ്

ശ്രേയസ് യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

ചുള്ളിയോട് യൂണിറ്റിൽ സംഘടിപ്പിച്ച യോഗ പരിശീലന ക്ലാസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ഒ.ജെ. ബേബി അധ്യക്ഷത വഹിച്ചു. ചുള്ളിയോട് ഹോമിയോ ആശുപത്രിയിലെ റീഷ്മ ഷാജി

മൊബൈൽ പുറത്തേക്ക് വീണാൽ അപായ ചങ്ങല വലിക്കരുതെന്ന് റെയിൽവേ; പകരം ഇങ്ങനെ ചെയ്യാം

ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. യാത്ര സുഖമമാക്കാനും യാത്രക്കാർക്ക് പ്രശ്‌നങ്ങൾ ഒന്നും ഇല്ലാതിരിക്കാനും നിരവധി നിർദേശങ്ങളാണ് റെയിൽവേ പുറത്തിറക്കുക. ഇപ്പോൾ അങ്ങനെയൊരു നിർദേശമാണ് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

വിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽ

കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ

വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല

തിരുവനന്തപുരം: വീടുകൾക്കുമേൽ താത്കാലിക ഷീറ്റോ ഓടോ മേഞ്ഞ മേൽക്കൂരകൾക്ക് ഇനിമുതൽ നികുതിയില്ല. മഴക്കാലത്തെ ചോർച്ച തടഞ്ഞ് കെട്ടിടം സംരക്ഷിക്കാനും തുണി ഉണക്കുന്നതുപോലുള്ള ആവശ്യങ്ങൾക്കും ഇത്തരം നിർമാണം വ്യാപകമായതോടെയാണ് ഇളവനുവദിച്ച് കെട്ടിടനിർമാണ ചട്ടങ്ങളിൽ ഭേദഗതിവരുത്തിയത്. മൂന്നുനിലവരെയുള്ള

നമ്പറിനൊപ്പം വിളിക്കുന്നയാളുടെ പേരും ഇനി മൊബൈൽ സ്‌ക്രീനില്‍ എഴുതി കാണിക്കും; പരീക്ഷണം അടുത്തയാഴ്‌ച്ച മുതല്‍

ട്രൂകോളർ പോലുളള ആപ്പിന്റെ സഹായമില്ലാതെ ഇനി നിങ്ങളുടെ ഫോണിൽ വിളിക്കുന്നയാളുടെ പേര് ദൃശ്യമാകും.  പരിഷ്കാരം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻ വകുപ്പും (ഡിഒടി) ഈ നടപടി തുടങ്ങി. സിം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.