ഫെസ്റ്റിവൽ സെയിലിൽ ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് ഐഫോണുകൾ; റെക്കോർഡ് വിൽപ്പന

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ ദിവസം സമാപിച്ച ഉത്സവകാല വിൽപ്പനയിൽ ആപ്പിൾ ഐഫോണുകൾ വിൽപ്പനയിൽ പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ഫെസ്റ്റിവൽ സെയിലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഐഫോൺ വിൽപ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 25 ശതമാനത്തിലധികം വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

പതിവുപോലെ ഇ-കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടും ആമസോണും ഇന്ത്യയിൽ റെക്കോർഡ് വിൽപനയാണ് ബിഗ് ബില്യൺ ഡേ, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലുകളിലൂടെ സ്വന്തമാക്കിയത്. കൗണ്ടർപോയിന്റ് റിസർച്ച് കണക്കുകൾ അനുസരിച്ച്, സാംസങ്, ആപ്പിൾ, ഷവോമി ഉപകരണങ്ങൾക്കുള്ള ശക്തമായ ഡിമാൻഡ് കാരണം ഉത്സവ സീസണിലെ സ്മാർട്ട്‌ഫോൺ വിൽപ്പന കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ആഴ്ചയിൽ (ഒക്‌ടോബർ 8-15) മൂല്യത്തിൽ 25 ശതമാനം വർധിച്ചു.

ആദ്യ 48 മണിക്കൂറിനുള്ളിൽ ആമസോണിലും ഫ്ലിപ്കാർട്ടിലും വിറ്റഴിച്ച ഫോണുകളിൽ 80 ശതമാനവും 5G ശേഷിയുള്ളവയായിരുന്നു. പ്രീമിയം ശ്രേണിയിലുള്ള ഫോണുകളുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വലിയ വളർച്ചയാണ് ഫ്ലിപ്കാർട്ട് നേടിയത്. ഐഫോൺ 14, ഗാലക്‌സി എസ് 21 എഫ്ഇ എന്നീ മോഡലുകളാണ് പ്രീമിയ കാറ്റഗറിയിൽ ഫ്ലിപ്കാർട്ട് കൂടുതൽ വിറ്റഴിച്ചത്. അതേസമയം ആമസോണിൽ, പ്രീമിയം സെഗ്‌മെന്റ് വളർച്ച ഏകദേശം 200 ശതമാനമാണ്. ഐഫോൺ 13, ഗാലക്‌സി എസ് 23 എഫ്ഇ എന്നീ മോഡലുകളാണ് കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡൽ.

ഈ വർഷം ഐഫോൺ 14, ഐഫോൺ 13, ഐഫോൺ 12 എന്നീ മോഡലുകൾക്ക് ഉയർന്ന ഡിമാന്റാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ഐഫോൺ 13-ന് മാത്രമായിരുന്നു കൂടുതൽ ഡിമാന്റുണ്ടായിരുന്നത്. സാംസങ് ഗാലക്‌സി എസ് 21 എഫ്ഇക്കും ഏറെ ആവശ്യക്കാരുണ്ടായി. ഫ്ലിപ്കാർട്ടിൽ വിൽപ്പന ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം മോഡൽ വിറ്റുതീർന്നിരുന്നു.

10,000-15,000 രൂപ വിലയുള്ള 5ജി ഫോണുകൾ ഇപ്രാവശ്യം വമ്പൻ വിൽപനയാണ് നേടിയത്. ഫെസ്റ്റിവൽ സീസൺ മുന്നിൽ കണ്ട് കമ്പനികൾ ഈ വിലയിൽ ഫോണുകൾ അവതരിപ്പിച്ചതോടെ ആളുകൾ കൂട്ടമായെത്തി വാങ്ങുകയായിരുന്നു. റിയൽമി നാർസോ 60എക്സ്, ഗാലക്സി എം14 5ജി, എം34 5ജി എന്നിവ ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടവയാണ്, അതേസമയം വിവോ T2x ഫ്ലിപ്കാർട്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടു.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.