വനിതശിശുവികസനവകുപ്പ് നടപ്പിലാക്കുന്ന ഒ.ആര്‍.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ നിയമിക്കുന്നു. യോഗ്യത ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവര്‍ത്തി പരിചയവുനമുള്ളവര്‍ക്ക് പേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവുമുള്ളവരെ പരിഗണിക്കും. ബിരുദാനന്തര ബിരുദത്തിന് പ്രൊഫണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന കഴിവും അഭിരുചിയും താല്‍പ്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബയോഡാറ്റയും ജനന തീയതി, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 8 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി വയനാട് പിന്‍ 673591 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 245 098, 9946326974

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.