താഴെയങ്ങാടി : മാനന്തവാടി മുൻസിപ്പാലിറ്റിയിൽ 26 ഡിവിഷൻ താഴെയങ്ങാടിയിൽ ഒരു മാസക്കാലമായി നടന്നുകൊണ്ടിരുന്ന കൽവർട്ടിന്റെയും, ഓവു ചാലിന്റെയും പണി പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഇരുഭാഗങ്ങളിലുമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വാഹന ഗതാഗതത്തിനായി റോഡ് തുറന്നു കൊടുത്തു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി