നിങ്ങളുടെ വാഹനത്തിന് ഫൈനുണ്ടോ? ചലാന്‍ അടയ്ക്കാം മൊബൈല്‍ ഫോണിലൂടെ, ചെയ്യേണ്ടത് ഇത്രമാത്രം

ഗതാഗത നിയമം ലംഘിച്ചതിന് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും നടപടി നേരിടേണ്ടി വന്ന അനുഭവം ചിലര്‍ക്കെങ്കിലും ഉണ്ടാകും. എഐ ക്യാമറയുടെ വരവോടെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വാഹന ഉടമയ്‌ക്കെതിരേ നടപടിയെടുക്കും. ഇത്തരത്തില്‍ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും തരത്തിലുള്ള ഫൈന്‍ അടയ്ക്കാനുണ്ടെങ്കില്‍ ഇനി പല വഴികള്‍ തേടേണ്ട. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഈസിയായി ഫൈന്‍ അടയ്ക്കാം.

ചെയ്യേണ്ടത് ഇത്രമാത്രം

•ആദ്യമായി നമ്മുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന എം പരിവാഹന്‍ ആപ്പ് തുറക്കുക.
•അതിലെ ‘ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.
•തുടര്‍ന്ന് ‘ചെലാന്‍ റിലേറ്റഡ് സര്‍വീസസ്’ എന്ന വരിയിലെ ‘വ്യൂ മോര്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക.
•പിന്നീട് ‘പേമെന്റ്’ എന്ന ബട്ടണ്‍ അമര്‍ത്തുക.
•അതിനുശേഷം ‘പേ യുവര്‍ ചെല്ലാന്‍’ എന്ന ബട്ടണ്‍ അമര്‍ത്തുക.
•ഇവിടെ ചെല്ലാന്‍ നമ്പറോ / വാഹന നമ്പറോ / ഡ്രൈവിംഗ് ലൈസന്‍സ് നമ്പറോ നല്‍കാവുന്നതാണ്.
•അതിനുശേഷം ‘ഗെറ്റ് ഡീറ്റെയില്‍സ്’ എന്ന ബാര്‍ അമര്‍ത്തുക.
•നമ്മുടെ വാഹനത്തിന്റെ ചെല്ലാനുകള്‍ സംബന്ധിച്ച എല്ലാ വിവരവും ഇവിടെ കാണാം.
അതില്‍ ‘പെന്റിങ്ങ് ‘ എന്ന ബട്ടണ്‍ അമര്‍ത്തുക.
•ഇവിടെ ചെല്ലാന്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
•‘ഡൗണ്‍ലോഡ് ചെല്ലാന്‍’ എന്ന ബാര്‍ അമര്‍ത്തിയാല്‍ പിഡിഎഫ് ആയി ചെല്ലാന്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
•പിഴ അടക്കുന്നതിനായി ‘പേ നൗ’ എന്ന ബാര്‍ അമര്‍ത്തുക.
•‘ഇ ട്രഷറി’ തിരഞ്ഞെടുത്തു ‘കണ്ടിന്യൂ’ ബട്ടന്‍ അമര്‍ത്തുക.
•ഇവിടെ ക്രെഡിറ്റ് കാര്‍ഡോ / ഡെബിറ്റ് കാര്‍ഡോ / നെറ്റ് ബാങ്കിങ്ങോ /യുപിഐ പേമെന്റ് മുഖാന്തിരമോ പിഴ ഒടുക്കാവുന്നതാണ്.
•UPI ഗൂഗിള്‍ പേ ഉപയോഗിച്ചാണ് പിഴ അടക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ യുപിഐ എന്ന ബട്ടണ്‍ അമര്‍ത്തുക.
•കാര്‍ഡോ നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാനുള്ള സംവിധാനം കൂടി ഉണ്ട്.
•ഗൂഗിള്‍ പേ വഴി പിഴ ഒടുക്കിയതിനു ശേഷം ‘പ്രസ്സ് ഒക്കെ ടു പ്രൊസീഡ് ‘ എന്ന ബാര്‍ അമര്‍ത്തുക.
•ട്രാന്‍സാക്ഷന്‍ വിജയകരമായി പൂര്‍ത്തിയായതിനുശേഷം ‘പ്രിന്റ് റെസിപ്റ്റ് ‘ എന്ന ബാര്‍ അമര്‍ത്തി റസീറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
•എ ഐ ക്യാമറ മുഖാന്തിരമോ മറ്റു വിധത്തിലോ ലഭിച്ച ചലാനുകള്‍ അടക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഈ മാര്‍ഗം വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതാണ്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.