മാനന്തവാടി: വരാനിരിക്കുന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പു കളിൽ കോൺഗ്രസ് പാർട്ടിയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷൻ എരുമത്തെരുവ് ഗ്രീൻസ് റെസിഡൻഷ്യൽ ഹാളിൽ ചേർന്നു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിയോഗിച്ച വയനാട് പാർലിമെൻ്റ് ചാർജ്ജ് വഹിക്കുന്ന പി.ടി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, വിശ്വനാഥൻ മാസ്റ്റർ, ഒ.വി.അപ്പച്ചൻ, വട്ടക്കാരി മജീദ്, അഡ്വ.എൻ.കെ.വർഗ്ഗീസ്, പി.വി. ജോർജ്, എക്കണ്ടി മൊയ്തൂട്ടി, സിൽവി തോമസ്, വി.വി.നാരായണവാര്യർ, സാബു പൊന്നിയിൽ, ജിൽസൺ തൂപ്പുംങ്കര, സുനിൽ ആലിക്കൽ, സതീഷ് പുളിമൂട്, ശശികുമാർ, ഷിബു.കെ.ജോർജ്ജ്, ടോമി, ജേക്കബ് സെബാസ്റ്റ്യൻ, സി.കെ.രത്നവല്ലി, എൽസി ജോയി, മീനാക്ഷി രാമൻ, എന്നിവർ സംസാരിച്ചു.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്