കല്‍പ്പറ്റ:- ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് പഴയ പെന്ഷന് പുന സ്ഥാപിക്കുക , അഴിമതി മുക്ത സിവില്‍ സര്‍വ്വീസ് യഥാര്ത്യമാക്കുക ,സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന കാല്‍നട പ്രചരണ ജാഥ നവംബര്‍ 6ന് ജില്ല വയനാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്‍പ്പറ്റ എ.ഐടി.യു.സി ഹാളില്‍ വച്ച് മുനിസിപ്പല്‍ കൗണ്‍സിലറും സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടി.മണി ഉദ്ഘാടനം ചെയ്തു . ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് എംപി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.ആര് ബിനില്‍കുമാര്‍ സ്വാഗതം പറഞ്ഞു.സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായ സ.സി.എം സുധീഷ്, മണ്ഡലം സെക്രട്ടറി യൂസഫ്. വി , യുവ കലാ സഹിതി ജില്ലാ സെക്രട്ടറി ദിനേശന് മാസ്റ്റര്‍, ഫാരിസ് , പി.ജി സോമനാഥന് , റിയാസ് സി.പി , .പൈലി ഇ സി , കൃഷ്ണ കുമാര്‍ , എം. ഫ് ഫ്രാന്‍സീസ് , റഹീം സി.എം തുടങ്ങിയവര്‍ സംസാരിച്ചു. സി.എം സുധീഷ് ചെയര്‍മാനും ബിനില്‍കുമാര്‍ ടി.ആര് കണ്‍വീനറും, ആര്.ശ്രീനു ട്രഷററുമായി സ്വാഗത സംഘം രൂപീകരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







