പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുറ്റിയാം വയലിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിക്കുന്ന സാംസ്ക്കാരിക നിലയത്തിൻ്റേയും, വായനശാലയുടേയും ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.നൗഷാദ് അധ്യക്ഷത വഹിച്ചു. വാ ർഡംഗം ശാന്തിനി ഷാജി, ചിന്നമ്മ അഗസ്റ്റിൻ, ബെന്നി മാണിക്കത്ത് പ്രസംഗിച്ചു.കമൽ ജോസഫ് സ്വാഗതവും, ബാബു വർഗ്ഗീസ് നന്ദിയും പറഞ്ഞു.ബിനോയി ഒഴക്കാനാകുഴി ,ടൈറ്റസ് പൊൻപ്പാറ, ജോബിൾ ജോൺ, റെജി കൊച്ചുപ്പുര, ബിജു മുണ്ടുപറമ്പിൽ, അരുൺ, ബെന്നി ഒഴക്കാനാകുഴി ,രാജു തെന്നടിയിൽ, സന്തോഷ്, മണി നേതൃത്വം നൽകി.

ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി, മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കം!
ബത്തേരി ഫാമിലി വെഡിംഗ് സെന്റർ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മാർക്കറ്റിംഗ് ക്യാംപെയിന് തുടക്കമായി. സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റി കൗൺസിലർ ആരിഫ് സി കെ ക്യാംപെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഫാമിലി വെഡിംഗ് സെന്റർ മാനേജിംഗ്







