കണ്ണൂർ: വിവാഹ സത്കാരത്തിനിടെ തേനിച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു. കണ്ണൂരിൽ നടന്ന സംഭവത്തിൽ 50ൽ അധികം പേർക്ക് കുത്തേറ്റതായാണ് വിവരം. കണ്ണൂർ തയ്യിലിൽ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ ചടങ്ങിനെത്തിയവരെയാണ് തേനീച്ചകൾ കൂട്ടത്തോടെ ആക്രമിച്ചത്.വധൂ വരൻമാരെ ഓഡിറ്റോറിയത്തിലേക്ക് സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചപ്പോൾ തേനീച്ചകൾ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ
മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി







