അപകടകാരിയായ ജീവിയാണ് മുതല. മുതലയുടെ അടുത്ത് നില്‍ക്കുമ്ബോള്‍ തന്നെ പേടി തോന്നാറില്ലേ? അങ്ങനെയെങ്കില്‍ മുതലയെ ചുമലിലേറ്റിയാലോ? അതെ യുപിയില്‍ ഒരു ഭീമൻ മുതലയെ ചുമലിലേറ്റി നടക്കുന്ന ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ലളിത്പൂരില്‍ നിന്നാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. യുവാവ് അഴുക്കുചാലില്‍ അകപ്പെട്ട മുതലയെ രക്ഷിക്കുകയും ശേഷം ചുമലിലേറ്റി നടക്കുന്നതുമാണ് വിഡിയോയില്‍. അതിനെ നദിയിലേക്ക് ഇറക്കിവിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് വീഡിയോ ചിത്രീകരിച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ललितपुर-युवक ने नाले से एक मगरमच्छ को पकड़कर और अपने कंधे पर लेकर जंगल में छोड़ने के लिए उसे निकल गया..वीडियो तेजी से वायरल हो रहा है..
@ForestPolice pic.twitter.com/VJ31SAEiB7— News Art (न्यूज़ आर्ट) (@tyagivinit7) October 21, 2023
‘എന്തൊരു ധൈര്യം’, ‘റിയല്‍ ലൈഫ് ബാഹുബലി’ എന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് നല്‍കിയത്. വീഡിയോയില്‍ കയറുപയോഗിച്ച് വായ മുറുക്കി കെട്ടിയ നിലയിലായിരുന്നു മുതല. കൂടാതെ ഗ്രാമത്തിലെ മറ്റ് ചിലര്‍ യുവാവിനെ പിന്തുടരുന്നും ഉണ്ട്. ഏതായാലും ഇത്തരം പ്രവര്‍ത്തി ചെയ്യണമെങ്കില്‍ നല്ല ധൈര്യം വേണം. അതുകൊണ്ടു തന്നെ ധൈര്യവാനായ യുവാവിന് സോഷ്യല്‍ മീഡിയയില്‍ പേരും ഇട്ടു. “ഇതാണ് ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയില്‍ നിന്നുള്ള യഥാര്‍ത്ഥ ബാഹുബലി” എന്നാണ് . ബെയര്‍ ഗ്രില്‍സ് എന്ന ഈ യുവാവ് ടെലിവിഷൻ അവതാരകനും സാഹസികനുമാണ്.