കൽപ്പറ്റ: സംസ്ഥാന അധ്യാപക അവാർഡ് ജേതാവും കൽപ്പറ്റ എസ്കെഎംജെ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം കൊമേഴ്സ് അധ്യാപകനുമായ അജിത്ത് കാന്തിയെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.
പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന അനുമോദന സമ്മേളനത്തിൽ പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് അസ്മ കെ കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫൗസിയ ബഷീർ, ആയിഷാബി, ബഷീർ പള്ളിവയൽ, സെക്രട്ടറി പ്രദീപൻ പി.പി തുടങ്ങിയവർ സംസാരിച്ചു.