വെസ്റ്റ് ബാങ്കിലും ഇസ്‌റാഈല്‍ നര നായാട്ട് , കുഞ്ഞുങ്ങളടക്കം 103 മരണം; ഗസ്സയില്‍ ഇതുവരെ കൊന്നൊടുക്കിയത് 6500 ലേറെ പേരെ, ഇതില്‍ 2700 ലേറെ കുട്ടികള്‍

ഗസ്സ: ഗസ്സയില്‍ നരനായാട്ട് തുടരുന്നതിനിടെ വെസ്റ്റ് ബാങ്കിലും ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍. കഴിഞ്ഞ രാത്രിയില്‍ അഴിച്ചു വിട്ട ആക്രമണത്തില്‍ 103 പേരാണ് വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ടത്. 30 കുഞ്ഞുങ്ങളാണ് ഇതില്‍. 1828 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീട്ടകങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 1215 പേരെ ഇതിനകം അന്യായമായി തടവിലാക്കി. വര്‍ഷങ്ങളായി ഇസ്‌റാഈലി തടവറകളില്‍ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് പുറമേയാണിത്.

കഴിഞ്ഞ ദിവസം ഗസ്സയില്‍ 750ലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. യുദ്ധം 19ാം നാളിലെത്തി നില്‍ക്കുമ്പോള്‍ ഗസ്സയില്‍ മരണപ്പെട്ടവരുടെ എണ്ണം 6500 കവിഞ്ഞു. ഇവരില്‍ 2,700 ലേറെ പേരും കുട്ടികളാണ്. കടുത്ത ഉപരോധത്തില്‍ വീര്‍പ്പുമുട്ടുന്ന ഗസ്സക്ക് മേല്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം തുടരുകയാണ്.
തെക്കന്‍ ഗസ്സയിലെ നുസയ്‌റാത്തില്‍ അഭയാര്‍ഥി ക്യാമ്പിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അല്‍ജസീറ അറബിക് ചാനലിന്റെ ഗസ്സ ബ്യറോചീഫ് വഈല്‍ അല്‍ ദഹ്ദൂദിന്റെ കുടുംബം കൊല്ലപ്പെട്ടു. വാഇലിന്റെ ഭാര്യയും മകനും ഏഴ് വയസുകാരി മകളുമാണ് മരിച്ചത്. അല്‍അഖ്‌സ ടി വി ചാനലിന്റെ റിപ്പോര്‍ട്ടര്‍ സഈദ് അല്‍ ഹലബിയും ഇന്നലെ കൊല്ലപ്പെട്ടു. 25 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ ഫലസ്തീനില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരിച്ചത്. 38 യു.എന്‍ റിലീഫ് പ്രവര്‍ത്തകരും മരിച്ചു. ഗസ്സയില്‍ 1600 പേരെ കാണാതായിട്ടുണ്ട്. പലരും തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരില്‍ 900 പേരും കുട്ടികളാണ്.

ഗസ്സക്കെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ ഐക്യരാഷ്ട്ര സഭയില്‍ യു.എസും റഷ്യയും രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ചെങ്കിലും രണ്ടും തള്ളി. വെടിനിര്‍ത്തലോ മറ്റ് ഉപാധികളോ ഇല്ലാതെ ഹമാസ് ബന്ദികളെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് അമേരിക്ക അവതരിപ്പിച്ച പ്രമേയം യു എന്നില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തു. സ്വയം പ്രതിരോധത്തിന് രാജ്യങ്ങള്‍ക്കും വ്യക്തിക്കും അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയത്തില്‍ പക്ഷെ, വെടിനിര്‍ത്തലിന് പകരം അവശ്യ സാധനങ്ങള്‍ എത്തിക്കാനൊരു ഇടവേള മാത്രമാണ് മുന്നോട്ടുവെച്ചിരുന്നത്. പത്ത് രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യു.എ.ഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങള്‍ എതിര്‍ത്തു. അടിയന്തര വെടിനിര്‍ത്തില്‍ ആവശ്യപ്പെട്ട റഷ്യ അവതരിപ്പിച്ച പ്രമേയത്തെ നാല് രാജ്യങ്ങള്‍ അനുകൂലിച്ചു. രണ്ട് രാജ്യങ്ങള്‍ എതിര്‍ത്തു പത്ത് രാജ്യങ്ങള്‍ വിട്ടുനിന്നു.

അതിനിടെ, ഇസ്‌റാഈല്‍ സൈന്യം കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചിട്ടുണ്ട്. അതേസമയം, യുദ്ധം എപ്പോള്‍ തുടങ്ങുമെന്ന് പറയാനാവില്ലെന്നാണ് നെതന്യാഹു അറിയിച്ചിട്ടുള്ളത്.

വൈദ്യുതിയും ഇന്ധനവുമില്ലാതെ ഗസ്സയിലെ ആരോഗ്യമേഖല പാടെ തകര്‍ന്ന അവസഥയിലാണ്. കാണാതായവരെ കണ്ടെത്താന്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം പോലും ഗസ്സയിലേക്ക് എത്തിക്കുന്നില്ല.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.