ഇങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ പാന്റിടുന്നത്? പ്രയാഗ മാർട്ടിന്റെ ബോൾഡ് ലുക്കിന് പരിഹാസം ; ട്രോളുകൾക്കിടയാക്കിയ താരത്തിന്റെ പുതിയ വീഡിയോ കാണാം.

ഫാഷൻ പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് സിനിമാതാരങ്ങള്‍. സാധാരണക്കാരെ അപേക്ഷിച്ച്‌ ഫാഷൻ പരീക്ഷണങ്ങള്‍ക്ക് ധാരാളം അവസരമാണ് സിനിമാതാരങ്ങള്‍ക്ക് കിട്ടുന്നത്. ഓണ്‍ സ്ക്രീനില്‍, സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളില്‍, അവാര്‍ഡ് നൈറ്റുകളില്‍, പാര്‍ട്ടികളില്‍ എല്ലാം ഇത്തരത്തില്‍ ഫാഷൻ ട്രെൻഡുകളും അഭിരുചികളും മാറ്റുരച്ചുനോക്കാൻ താരങ്ങള്‍ക്ക് ഇടമുണ്ടാകാറുണ്ട്.

എങ്കിലും മലയാള സിനിമാ ഇൻഡസ്ട്രിയില്‍ ഫാഷൻ പരീക്ഷണങ്ങള്‍ നടത്തുന്ന താരങ്ങള്‍ ഇന്നും കുറവാണെന്ന് പറയാം. പ്രത്യേകിച്ച്‌ നടിമാര്‍ക്കെല്ലാം തങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള വസ്ത്രങ്ങളോ ആഭരണങ്ങളോ അണിഞ്ഞ് ഇവിടെ പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാൻ ഏറെ പ്രയാസമുള്ളതായി മനസിലാക്കാൻ സാധിക്കും. ഒരുപക്ഷേ ജനം എന്ത് പറയുമോ എന്ന ഭയമായിരിക്കാം അവരെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.

എങ്കിലും ഇന്ന് മലയാളത്തിലെ ചില യുവതാരങ്ങള്‍ ചങ്കൂറ്റത്തോടെ തങ്ങളുടെ ഫാഷൻ അഭിരുചികളെ പ്രദര്‍ശിപ്പിക്കാൻ തയ്യാറാകുന്നുണ്ട്. ഇക്കൂട്ടത്തിലുള്‍പ്പെടുന്നൊരു താരമാണ് പ്രയാഗ മാര്‍ട്ടിൻ. ചുരുക്കം ചിത്രങ്ങളാണ് മലയാളത്തില്‍ പ്രയാഗ മാര്‍ട്ടിന്‍റേതായി വന്നിട്ടുള്ളൂ എങ്കിലും ഏറെ ശ്രദ്ധേയയായ നടിയാണ് പ്രയാഗ. തമിഴ് -കന്നഡ ഇൻഡസ്ട്രികളിലും തിളക്കമുള്ള താരമാണ് ഇരുപത്തിയെട്ടുകാരിയായ പ്രയാഗ.ഇപ്പോഴിതാ ഒരു പൊതുപരിപാടിയില്‍ പ്രയാഗ അണിഞ്ഞിരിക്കുന്ന വസ്ത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ജീൻസും ഷര്‍ട്ടുമാണ് ഇതില്‍ പ്രയാഗയുടെ വേഷം. ബോള്‍ഡ് ലുക്കില്‍ ഗ്ലാസും അണിഞ്ഞിട്ടുണ്ട്.


കറുപ്പ് ഷര്‍ട്ടിനൊപ്പം പ്രയാഗ അണിഞ്ഞിരിക്കുന്നത് റിപ്പ്ഡ് ജീൻസാണ്. ഇതാണ് പലരും പ്രയാഗയെ പരിഹസിക്കുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. ഇത്രയും കീറിയ പാന്‍റ്സ് എന്തിന് ഇടുന്നു, ദാരിദ്ര്യമാണോ, പട്ടി കടിച്ചോ, ഇങ്ങനെയാണെങ്കിൽ പിന്നെ എന്തിനാ പാന്റിടുന്നത്, ഇപ്പോഴത്തെ പിള്ളേരുടെ ഫാഷൻ എന്നൊക്കെ പ്രയാഗയ്ക്ക് ട്രോളുകളും നെഗറ്റീവ് കമന്‍റുകളും ഏറെ വരുന്നുണ്ട്.

നേരത്തേ തന്നെ ഏവരെയും ഞെട്ടിക്കുന്ന മേക്കോവര്‍ നടത്തിയതിലൂടെ പ്രയാഗ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ മോശം കമന്‍റുകള്‍ കേട്ടിരുന്നു. എന്നാലിത്തരം വിമര്‍ശനങ്ങളെയൊക്കെ തള്ളിക്കളയുന്നതാണ് പ്രയാഗയുടെ പതിവ്. തന്‍റേതായ രീതിയില്‍ ഫാഷൻ പരീക്ഷണങ്ങള്‍ നടത്തുകയും, അവ ആത്മവിശ്വാസത്തോടെ ആസ്വദിക്കുകയും ചെയ്യുന്നൊരു വ്യക്തി കൂടിയാണ് പ്രയാഗ.

എന്തായാലും ഒരു വിഭാഗം പേര്‍ പ്രയാഗയെ പിന്തുണച്ചും സോഷ്യല്‍ മീഡിയയില്‍ സംസാരിക്കുന്നുണ്ട്. ഫാഷൻ തെരഞ്ഞെടുപ്പുകളെല്ലാം അവരവരുടെ ഇഷ്ടാനിഷ്ടങ്ങളാണ്. അതിന് വ്യക്തിയെ ഇങ്ങനെ അധിക്ഷേപിച്ചല്ല വിയോജിപ്പ് അറിയിക്കേണ്ടത് എന്നും ഫാഷനെ കുറിച്ച്‌ യാതൊന്നും അറിയാത്തവരാണ് പ്രയാഗയെ ഇങ്ങനെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നത് എന്നുമാണ് ഇവര്‍ പറയുന്നത്.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.