വിദ്യാര്‍ത്ഥി ശാക്തീകരണം; ലെസ്സണ്‍ പദ്ധതി തുടങ്ങി, മുഴുവന്‍ ഹൈസ്‌ക്കൂളിലും, ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പദ്ധതി നടപ്പിലാക്കും

വയനാട് ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ ലെസ്സണ്‍ പദ്ധതി തുടങ്ങി.
പട്ടികവര്‍ഗ്ഗ പട്ടികജാതി കുട്ടികള്‍ക്കുള്ള വ്യക്തിത്വ വികസനം മോട്ടിവേഷന്‍ ലൈഫ് സ്‌കില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളാണ് പദ്ധതിയിലൂടെ ലഭ്യമാവുക. തരിയോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ജില്ലാ കണ്‍വീനര്‍ കെ.ബി.സിമില്‍ പദ്ധതി വിശദീകരിച്ചു. പദ്ധതിയുടെ ലോഗോ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു കരിയര്‍ ഗൈഡന്‍സ് ജില്ലാ കോഡിനേറ്റര്‍ സി.ഇ.ഫിലിപ്പിന് നല്‍കി പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ വിദ്യാഭ്യാസ വികസന പദ്ധതിയായ സമഗ്രയുടെ ഭാഗമായാണ് ലെസ്സണ്‍ (ലെസ്സണ്‍ – ലെറ്റ്സ് എംപവര്‍ സ്‌കൂള്‍ സ്റ്റുഡന്റ്സ് ഓഫ് അവര്‍ നെയ്ബര്‍ഹുഡ് ) വിദ്യാര്‍ത്ഥി ശാക്തീകരണ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഹൈസ്‌ക്കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ പട്ടികവര്‍ഗ്ഗ – ജാതി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് കുറയ്ക്കുന്നതിനും അവരെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധഥി സഹായകരമാകും. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉന്നത വിദ്യാഭ്യാസ തൊഴില്‍ സാധ്യതകളും കരിയറും പരിചയപ്പെടുത്തുന്നതിന് കരിയര്‍ കാരവന്‍ എന്ന പദ്ധതി നടപ്പിലാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായി പിന്തുണ സംവിധാനം ഒരുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു. പരിശീലനം ലഭിച്ച 21 റിസോഴ്സ് പേഴ്സണ്‍മാരാണ് ലെസ്സണ്‍ പദ്ധതിയില്‍ ക്ലാസ്സെടുക്കുക.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഉഷ തമ്പി, സീതാ വിജയന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ മീനാക്ഷി രാമന്‍, ബീന ജോസ്, എ.എന്‍ സുശീല, തരിയോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടി, ഹെഡ്മിസ്ട്രസ് ഉഷ കുനിയില്‍, പി.ടി.എ. പ്രസിഡണ്ട് കെ.എ. വിശ്വനാഥന്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ ജോ. കോഡിനേറ്റര്‍ മനോജ് ജോണ്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ.എം.ബെന്നി തുടങ്ങിയവര്‍ സംസാരിച്ചു.

ഷാർജയിലേക്ക് കണ്ണൂരിൽനിന്ന് എയർ ഇന്ത്യയുടെ പ്രത്യേക സർവീസുകൾ

മട്ടന്നൂർ ∙ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെയും മറ്റന്നാളും ഷാർജയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തും. 12 ദിവസമായി ഈ സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തുന്നില്ല. രാത്രി

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും

യുദ്ധഭീതിക്കിടയിലും താഴ്ന്ന് സ്വർണ വില; കേരളത്തിൽ ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണം വാങ്ങാൻ 1,18,960 രൂപ നൽകണം

തിരുവനന്തപുരം : സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയായി. 1,18,960 രൂപയിലാണ് ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണം വ്യാപാരം

അധ്യാപക നിയമനം

പട്ടികവർഗ വികസന ഓഫീസിന് കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് മോഡൽ റസിഡന്റിൽ സ്കൂളുകളിൽ വിവിധ അധ്യാപക തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. വിവിധ വിഷയങ്ങളിലായി ഹൈ സ്കൂൾ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ,

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.