നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു;വാര്‍ഡ്തല സംഘാടകസമിതികള്‍ പുരോഗമിക്കുന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയൊരുങ്ങുന്നു. മണ്ഡലം തല സംഘാടകസമിതികളുടെ മേല്‍നോട്ടത്തില്‍ ഗ്രാമ പഞ്ചായത്ത് തലത്തിലും അതിന് താഴെ വാര്‍ഡ് തല സംഘാടകസമിതികളും രൂപീകരിച്ചുവരികയാണ്. നവംബര്‍ 23 ന് രാവിലെ കല്‍പ്പറ്റയില്‍ ജില്ലാതലത്തില്‍ പ്രഭാതയോഗവും അതിന് ശേഷം കല്‍പ്പറ്റ മണ്ഡലം തല നവകേരള സദസ്സും നടക്കും. ഉച്ചയ്ക്ക് രണ്ടോടെ സുല്‍ത്താന്‍ ബത്തേരി മണ്ഡലം നവകേരള സദസ്സ് സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും അതിന് ശേഷം മാനന്തവാടി ജി.വി.എച്ച്.എസ്സ്.എസ്സ് മൈതാനത്ത് വൈകീട്ട് നാലിനും നവകേരള സദസ്സ് നടക്കും. ഓരോ മണ്ഡലത്തിലും അയ്യായിരത്തോളം പേര്‍ നവകേരള സദസ്സില്‍ പങ്കെടുക്കും. മണ്ഡലം തലത്തല്‍ 200 ലധികം വിശിഷ്ടാതിഥികളെ ചടങ്ങളില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുപ്പിക്കും. തെയ്യം കലാകാരന്‍മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കര്‍ഷക പ്രതിനിധികള്‍, വെറ്ററന്‍സ് പ്രതിനിധികള്‍, കര്‍ഷക തൊഴിലാളികള്‍, സഹകരണ സ്ഥാപന തൊഴിലാളികകളുടെ പ്രതിനിധികള്‍ തുടങ്ങി സാമൂഹത്തിന്റെ നാനാമേഖലയിലുള്ളവര്‍ നവകേരള സദസ്സിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ ഇടം തേടും. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പൊതുജനങ്ങളുമായുള്ള നേരിട്ടുള്ള സംവാദത്തിലൂടെ സംസ്ഥാനത്ത് പുതിയ വികസന നയം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഓരോ നാടിന്റെയും പൊതുവായ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങളും പുതിയ മുന്നേറ്റങ്ങള്‍ക്കായുള്ള വികസന കാഴ്ചപ്പാടുകളും നവകേരള സദസ്സില്‍ രൂപപ്പെടുത്തും.

മണ്ഡലം തലത്തില്‍ വിപലുമായ ഒരുക്കങ്ങള്‍

ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളും നവകേരള സദസ്സിന് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തിലാണ് നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നത്. മന്ത്രിതലത്തില്‍ നടന്ന ജില്ലാതല അവലോകനയോഗത്തില്‍ നവകേരള സദസ്സിന് പരിപൂര്‍ണ്ണമായ പങ്കാളിത്തം ഉറപ്പാക്കാന്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നുള്ള ജന പങ്കാളിത്തം നവകേരള സദസ്സിനുണ്ടാകും. ഗ്രാമാന്തര തലങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ആദിവാസി വിഭാഗങ്ങളുടെയും പൂര്‍ണ്ണ പങ്കാളിത്തമുണ്ടാകും. മണ്ഡലം, പഞ്ചായത്ത്, വാര്‍ഡ് തല സംഘാടക സമിതികള്‍ ഇതിനായി ഏകോപനം നടത്തും. പ്രത്യേക വേദിയാണ് നവകേരള സദസ്സില്‍ ഓരോ മണ്ഡലത്തിലും ഒരുങ്ങുക. മുഖ്യമന്ത്രി, മന്ത്രിമാര്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രത്യേക ക്ഷണിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രത്യേക ഇരിപ്പിടങ്ങള്‍ വേദിയില്‍ സജ്ജീകരിക്കും.
ബത്തേരി മണ്ഡലം സംഘാടക സമിതി യോഗത്തില്‍ നവകേരള സദസ്സിനായി അഞ്ച് ഉപസമിതികള്‍ രൂപീകരിച്ചു. മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരായും ജനപ്രതിനിധികള്‍ ചെയര്‍മാന്‍മാരുമായാണ് സംഘാടക സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും വില്ലേജ് ഓഫീസര്‍മാരുടെയും യോഗം ബത്തേരിയില്‍ ചേര്‍ന്നു. യോഗത്തില്‍ വാര്‍ഡ് തലത്തില്‍ സംഘാടക സമിതികള്‍ രൂപീകരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ച് മുഴുവന്‍ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പ്രചാരണ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു.

നവംബര്‍ 7 ന് മാനന്തവാടിയില്‍ നവകേരളസദസ്സിന്റെ മുന്നോടിയായി രൂപീകരിച്ച സബ്കമ്മിറ്റികളുടെ യോഗം ചേരും. പഞ്ചായത്തു തലങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് യോഗം ചേര്‍ന്നു. നവകേരളസദസ്സ് നടക്കുന്ന മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനം എം.എല്‍.എയും ജനപ്രതിനിധികളും അടങ്ങുന്ന സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. നവംബര്‍ 8 ന് മണ്ഡലത്തിലെ പഞ്ചായത്ത് സെക്രട്ടറിമാരുടെയും കൃഷി ഓഫീസര്‍മാരുടെയും സി.ഡി.എസ്, ഐ.സി.ഡി.എസ്, ഉദ്യോഗസ്ഥരുടെയും യോഗം ചേരും. നവംബര്‍ 9 ന് സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിക്കും. കല്‍പ്പറ്റ മണ്ഡലത്തില്‍ പഞ്ചായത്ത് തലത്തില്‍ സ്വാഗത സംഘ രൂപീകരണം പൂര്‍ത്തിയായി. വാര്‍ഡ്തല സമിതികളുടെ രൂപീകരണവും പുരോഗമിക്കുകയാണ്. നവംബര്‍ 4 ന് കല്‍പ്പറ്റ മണ്ഡലം ഉപസമിതിയോഗങ്ങള്‍ ചേരും.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.