കർഷകരെ വേട്ടയാടൽ നിർത്തുക, കുടിശിക വിതരണം ഉടൻ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഫാർമേഴ്സ് റിലീഫ് ഫോറം കൽപ്പറ്റ ലീഡ് ബാങ്കിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്.എഫ്ആർഎഫ് സംസ്ഥാന കൺവീനർ എൻ.ജെ ചാക്കോ ധർണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ കൺവീനർ എൻ.എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ.ടി തോമസ്, ടി.ഇബ്രാഹിം, മാനന്തവാടി താലൂക്ക് ചെയർമാൻ ഒ.ആർ വിജയൻ, ജില്ലാ കമ്മിറ്റി മെമ്പർ പുരുഷു പനമരം എന്നിവർ സംസാരിച്ചു. ബാങ്കുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും 2008 ൽ കർഷകർക്കായി നീക്കിവെച്ച പണം കർഷകർക്ക് നൽകുക എന്നീ ആവശ്യങ്ങളും ധർണയിൽ ഉന്നയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു.
പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് റീ ഏജന്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വൃക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകല്‍ ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്ന് വരെ നല്‍കാം. അന്നേ ദിവസം