ഒറ്റ ജിറാഫിനെ വേട്ടയാടാൻ എത്തിയത് 20 സിംഹങ്ങൾ; പക്ഷേ പിന്നീട് സംഭവിച്ചത് നിങ്ങളെ അത്ഭുതപ്പെടുത്തും: വീഡിയോ ദൃശ്യങ്ങൾ കാണാം.

കാട്ടിലെ രാജാവ് എന്നാണല്ലൊ സിംഹങ്ങളുടെ ലേബല്‍. ഒരു സിംഹം ആനയെപോലും അടിച്ചു കൊല്ലാറുണ്ട്. അപ്പോള്‍ 20 സിംഹങ്ങള്‍ക്ക് മുന്നില്‍ ഒരു ജിറാഫ് പെട്ടാല്‍ എന്തായിരിക്കും സ്ഥിതി. അത്തരമൊരു കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ ബോട്‌സ്വാനയിലെ സായ് സൈയിലില്‍ നിന്നുള്ളതാണ്. ഡേവിഡ് ഷെര്‍ എന്ന ഇരുപത്തിയെട്ടുകാരനാണ് ഇത് പങ്കുവച്ചത്.

ഇദ്ദേഹവും മറ്റുചിലരും വാഹനങ്ങളില്‍ സഞ്ചരിക്കുമ്ബോള്‍ നിരവധി സിംഹങ്ങളെ കാണുവാനായി ഇടയായി. 20 സിംഹങ്ങള്‍ എങ്കിലും ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. ദൃശ്യങ്ങളില്‍ ഈ സിംഹങ്ങള്‍ പായുകയാണ്. അവ ഒരു ജിറാഫിനെ കണ്ടെത്തിയിരിക്കുന്നു.എന്നാല്‍ ഈ ജിറാഫ് ഇത്രയധികം സിംഹങ്ങളുടെ കാര്യം ആദ്യം അറിഞ്ഞതെ ഇല്ല. അത് ശാന്തമായി വെള്ളം കുടിക്കുകയായിരുന്നു. സിംഹങ്ങള്‍ അടുത്തെത്തിയപ്പോഴാണ് ജിറാഫിന് അപകടം മനസിലായത്.

പിന്നീട് അവിടെ കൂട്ടയോട്ടമായിരുന്നു. ജിറാഫ് സിംഹങ്ങളെ വട്ടംചുറ്റിച്ച്‌ ഓടി. ദൃശ്യങ്ങള്‍ക്ക് ഒടുവില്‍ ജിറാഫ് ഓടി അകലുന്നതായി കാണാം. നിരാശരായി നില്‍ക്കുന്ന സിംഹങ്ങളെയും കാണാം.ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി കമന്‍റുകളും എത്തി. “എതിരാളി എത്ര ശക്തനായാലും കഴിയുന്നത്ര പോരാടുക; വിജയിക്കും. നല്ല സന്ദേശമാണ് ജിറാഫ് നല്‍കുന്നത്’ എന്നാണൊരാള്‍ കുറിച്ചത്.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

ഹാൻഡ്‌ബോൾ സെലക്ഷൻ ട്രയൽസ്

ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെയ് 2 രാവിലെ 8 മുതൽ വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷനിൽ 2013 ജനുവരി

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.