സ്ത്രീകൾക്ക് പ്രണയം തോന്നുന്ന പുരുഷന്മാർ: സർവേയിലെ കണ്ടെത്തലുകൾ വിചിത്രം

സ്ത്രീകൾക്ക് അവരുടെ സ്വപ്ന പുരുഷനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ നിരവധിയാണ്. ‘ഉയരം കൂടിയ, ഇരു നിറമുള്ള, കാണാന്‍ സുന്ദരനും സുമുഖനുമായ, കയ്യില്‍ ആവശ്യത്തിലേറെ പണമുള്ള….’ ഇങ്ങനെ പോകുന്നു ആ സങ്കല്‍പങ്ങള്‍. തന്റെ പുരുഷന്‍ തന്നേക്കാള്‍ നന്നായിരിക്കണമെന്നാണ് സ്ത്രീകള്‍ പ്രതീക്ഷിക്കുന്നതത്രേ. ഇതേസമയം തന്നെ , സ്ത്രീകള്‍ക്ക് ചിലപ്പോള്‍ തങ്ങളുടെ പങ്കാളിയുടെ സൗന്ദര്യം, സ്വഭാവം, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങളില്‍ ഒരിക്കലും പൂര്‍ണതൃപ്തി വരാറില്ലെന്നും പറയപ്പെടുന്നു.

സ്ത്രീകള്‍ ചില പുരുഷന്മാരുമായി പെട്ടെന്നു പ്രണയത്തിലാകും. ഇതു വലിയ ഒരു ബന്ധമായി വളരണം എന്നില്ല. എന്നാല്‍ അവര്‍ മനസില്‍ ഈ ബന്ധം ആരും അറിയാതെ സൂക്ഷിക്കും. ഇവിടെയിതാ യു കെ ആസ്ഥാനമായുള്ള ഒരു പ്രമുഖ ലൈഫ്‌സ്‌റ്റൈല്‍ മാഗസിന്‍ നടത്തിയ സര്‍വേയില്‍ സ്ത്രീകള്‍ പെട്ടെന്നു പ്രണയത്തിലാകുന്ന ചില പുരുഷന്മാരെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.

1. ആദ്യകാഴ്ചയില്‍ തന്നെ ചില പുരുഷന്മാരോട് സ്ത്രീകള്‍ വെറുതെ കയറിയങ്ങ് ഉടക്കികളയും. എന്നാല്‍ ഉടക്കുന്ന നിമിഷം മുതല്‍ സ്ത്രീകള്‍ അവരുമായി പ്രണയത്തിലാകും. ഇത് അംഗികരിക്കാതിരിക്കാന്‍ സ്ഥിരമായി ഇവരുമായി കലഹത്തിലാകും. എന്നാല്‍ പല സ്ത്രീകളും തങ്ങള്‍ ഉടക്കുന്ന പുരുഷന്മാരെ രഹസ്യമായി മനസില്‍ പ്രണയിക്കാറുണ്ടെന്നതാണ് സത്യം.

2. നന്നായി പഠിപ്പിക്കുകയും പഠനത്തില്‍ സഹായിക്കുകയും ചെയ്യുന്ന അധ്യാപകനോടു സ്ത്രീകള്‍ക്ക് കടുത്ത പ്രണയം തോന്നാം. ഇതു അപകടമാണ്. അല്‍പ്പം മിടുക്കനും സുമുഖനുമായ അധ്യാപകനെ പലപ്പോഴും സ്ത്രീകള്‍ മനസില്‍ ആരാധിക്കാറുണ്ട്.

3. നാട്ടിലെ സ്മാര്‍ട്ടായ ആണുങ്ങളെ മനസില്‍ രഹസ്യമായി പ്രണയിക്കുന്നവരാണു പല പെണ്‍കുട്ടികളും.

4. സുന്ദരനും, കാര്യങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നവരുമായ മേലധികാരിയെ ആരാധനയോടെയായിരിക്കും സ്ത്രീകള്‍ കാണുന്നത്. ഇത് ജോലിയിലുള്ള അവരുടെ ഉത്സാഹം കൂട്ടുകയും ചെയ്യും. പല സ്ത്രീകളും മേധാവിയെ മനസില്‍ പ്രണയിക്കുന്നവരാണ്.

5. സ്ഥിരമായി കാണുന്ന അപരിചിതരായ പുരുഷന്മാരേയും സ്ത്രീകള്‍ പ്രണയിക്കാറുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഒന്നും സ്ത്രീകള്‍ക്കറിയില്ല. എന്നാല്‍ മനസില്‍ ഈ അപരിചിതനോട് കടുത്ത പ്രണയമായിരിക്കും.

6. ഒരു ദീര്‍ഘദൂര യാത്രയില്‍ ഒപ്പമുള്ള മാന്യനും അപരിചിതനുമായ സഹയാത്രികനെ പല സ്ത്രീകളും പ്രണയിക്കാറുണ്ട്.

7. സഹോദരന്റെ സുഹൃത്തിനെ പ്രണയിക്കുന്ന സഹോദരിമാരും കുറവല്ല.

8. ചില ആണുങ്ങളെ ഒറ്റനോട്ടത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പെടും ഈ ഇഷ്ടം വളര്‍ന്ന് പ്രണയമാകുന്നു.

9. ബെസ്റ്റ്ഫ്രണ്ടിന്റെ കാമുകനെ പ്രണയിക്കുന്നവരും കുറവല്ല. ബെസ്റ്റ് ഫ്രണ്ട് തന്റെ കാമുകനെക്കുറിച്ച്‌ എല്ലാകാര്യങ്ങളും പറയുമ്ബോള്‍ സ്വഭാവികമായ ഒരു ആരാധന ഈ കാമുകനോട് ഉണ്ടാകുന്നു. ചിലപ്പോള്‍ ഈ ആരാധന വളര്‍ന്ന് ആത്മാര്‍ഥ സുഹൃത്തിന്റെ ജീവിതം തന്നെ തകര്‍ത്ത് കളയും.

10. അകന്ന ബന്ധുവിനെ ആരുമറിയാതെ പ്രണയിക്കാന്‍ ചില പെണ്‍കുട്ടികള്‍ താല്‍പര്യം കാണിക്കും.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.