കമ്പളക്കാട് : ലോകരോഗ പ്രതിരോധ കുത്തിവെപ്പ് ദിനാചരണം സംഘടിപ്പിച്ചു.കമ്പളക്കാട് ജനകീയ ആരോഗ്യകേന്ദ്രത്തിൽ വച്ചു നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെവി രജിത ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ചു. ഡോക്ടർ അലോക് മുഖ്യപ്രഭാഷണം നടത്തി.ഹെൽത്തു ഇൻസ്‌പെക്ടർ എകെ മനോജ്, പബ്ലിക് ഹെൽത്ത് നേഴ്സ് സൗമിനി,ആരോഗ്യപ്രവർത്തകർ,അംഗൻവാടി,ആഷ പ്രവർത്തകർ ആരോഗ്യശുചിത്വ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്നു ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പ്രതിരോധ കുത്തിവപ്പും നടത്തി.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ







