വെണ്ണിയോട് സ്വദേശിയായ മരവയല്‍ ചന്ദ്രന്‍ എന്ന കര്‍ഷകന്‍ വയലില്‍ നട്ട വാഴകളാണ് മുറിഞ്ഞു വീണുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഇത് തുടങ്ങിയിട്ട്. ഇത്തവണ ചന്ദ്രന്‍ 1000 വാഴകളാണ് തന്റെ വയലില്‍ കൃഷി ചെയ്തിരുന്നത്. സാധാരണയുള്ള വളപ്രയോഗം തന്നെയാണ് ഇത്തവണയും വാഴകൃഷിക്ക് നടത്തിയതെന്നാണ് ഇദ്ദേഹം പറയുന്നു. കൂടുതലായും ജൈവവളങ്ങള്‍ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചതെന്നും ഇദ്ദേഹം പറയുന്നുണ്ട്. മൂന്ന് മാസം പ്രായമായ വാഴകളാണ് ഇത്തരത്തില്‍ മുറിഞ്ഞുവീണു പോയിരിക്കുന്നത്. ഏകദേശം 50000 രൂപയോളം ഇപ്പോള്‍ കൃഷിക്ക് ചിലവായതായും ചന്ദ്രന്‍ പറയുന്നു.
കൃഷിവകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൃഷി ഓഫീസര്‍ സ്ഥലം സന്ദര്‍ശ്ശിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. വാഴയ്ക്ക് പെട്ടെന്നുണ്ടായ രോഗത്തിൽ വെണ്ണിയോട്ടെ വാഴകര്‍ഷകര്‍ ആശങ്കയിലാണ്.