പടിഞ്ഞാറത്തറ:വയനാട്ടില്‍ വെടിവെപ്പില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.മാവോയിസ്റ്റ് സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായും എസ്.പി വ്യക്തമാക്കി. മാവോയിസ്റ്റുകള്‍ ആദ്യം തണ്ടര്‍ബോള്‍ട്ടിനെ ആക്രമിക്കാന്‍ ശ്രമിച്ചതായും എസ്.പി. അതേ സമയം ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടാത്തതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത്.വ്യാജ ഏറ്റുമുട്ടലെന്ന് സംശയിക്കുന്നതായി പോരാട്ടം സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാല്‍ പറഞ്ഞു. പരിക്കേറ്റ ആരെങ്കിലും കസ്റ്റഡിയിലുണ്ടെങ്കില്‍ വൈദ്യ സഹായം ഉറപ്പു വരുത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






