വെള്ളമുണ്ട, മേപ്പാടി സ്വദേശികളായ 14 പേര്‍ വീതം, പടിഞ്ഞാറത്തറ 13 പേര്‍, വൈത്തിരി 10 പേര്‍, ബത്തേരി 9 പേര്‍, മീനങ്ങാടി 8 പേര്‍, എടവക, മുട്ടില്‍ 7 പേര്‍ വീതം, മാനന്തവാടി 5 പേര്‍, കല്‍പ്പറ്റ, കണിയാമ്പറ്റ, തൊണ്ടര്‍നാട് 4 പേര്‍ വീതം, പൊഴുതന 3 പേര്‍, മൂപ്പൈനാട്, പനമരം, പുല്‍പ്പള്ളി 2 പേര്‍ വീതം, അമ്പലവയല്‍, കോട്ടത്തറ, തവിഞ്ഞാല്‍, നെന്മേനി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിതരായത്. ഇതില്‍ രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല .
ഷാര്‍ജയില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ബീഹാറില്‍ നിന്നെത്തി പടിഞ്ഞാറത്തറ താമസിക്കുന്ന 2 ബീഹാര്‍ സ്വദേശികള്‍, തമിഴ്‌നാട്ടില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, ഉത്തര്‍പ്രദേശില്‍ നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.