നവകേരള സദസ്സ്;വികസന നയത്തില്‍ സമൂഹിക അഭിപ്രായം തേടും -മന്ത്രി എ.കെ.ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ വികസന നയം രൂപപ്പെടുത്തുന്നതില്‍ സാമൂഹിക അഭിപ്രായങ്ങള്‍ തേടുന്ന വേദിയാകുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. നവകേരള സദസ്സില്‍ ഓരോ നാട്ടിലെയും ജനങ്ങളുമായി സംവദിച്ച് രൂപപ്പെടുത്തുന്ന ആശയങ്ങള്‍ കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ മറ്റൊരു അധ്യായമാകും. ജില്ലയില്‍ നവംബര്‍ 23 ന് നടക്കുന്ന നവകേരള സദസ്സില്‍ കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പ്രഭാതയോഗം ചേരും. ജില്ലയില്‍ നിന്നുള്ള വിവിധ മേഖലകളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വയനാടിന്റെ പൊതുവായതും അല്ലാത്തതതുമായ പ്രശ്നങ്ങള്‍ നിലവില്‍ മുന്നേറുന്ന പദ്ധതികള്‍ തുടങ്ങിയവയെല്ലാം പ്രഭാതയോഗത്തില്‍ ചര്‍ച്ച ചെയ്യും. അതിന് ശേഷം രാവിലെ 11 നാണ് കല്‍പ്പറ്റ നിയോജകമണ്ഡലതല അവലോകന യോഗം എസ്.കെ.എം.ജെ സ്‌കൂളിലെ പ്രത്യേക വേദിയില്‍ നടക്കുക. ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുങ്ങും. ഉച്ചയ്ക്ക് 3 ന് സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും വൈകീട്ട് 4.30 ന് മാനന്തവാടി ജി.വി.എച്ച്.എസ്സ് ഗ്രൗണ്ടിലും നവകേരള സദസ്സ് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികളടക്കമുള്ളവര്‍ക്ക് ഇവിടെ ഇരിപ്പിടങ്ങളൊരുക്കും. മൂന്ന് നിയോജക മണ്ഡലങ്ങളിലും നവകേരള സദസ്സിനായി നടക്കുന്ന വിപുലമായ ഒരുക്കങ്ങള്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ വിലയിരുത്തി. നവകേരള സദസ്സിനായി വരുന്നവര്‍ക്കുള്ള സൗകര്യം ഒരുക്കണം. സമയബന്ധിതമായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വിവിധ സമൂഹങ്ങളെ പ്രതിനിധാനം ചെയ്യുന്നവരെയും വിവിധ മേഖലകളില്‍ പുരസ്‌കാരം നേടിയവരെയും പ്രത്യേകമായി നവകേരള സദസ്സിലേക്ക് അതിഥികളായി ക്ഷണിക്കണം. യോഗസ്ഥലങ്ങളിലെ വിവിധ ക്രമീകരണങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം നവകേരള സദസ്സ് ചെയര്‍പേഴ്സണും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍, കല്‍പ്പറ്റ മണ്ഡലം ചെയര്‍മാനും സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ.ശശീന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി, ജില്ലാ പോലീസ് മേധാവി പദംസിങ്ങ്, എ.ഡി.എം എന്‍.ഐ.ഷാജു എന്നിവര്‍ സംസാരിച്ചു. നവകേരള സദസ്സ് കണ്‍വീനര്‍മാര്‍ ഭാരവാഹികള്‍ വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.