മാനന്തവാടി: നവംബർ 15 മുതൽ 18 വരെ കല്ലോടിയിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അനീഷ് എൻ.വി മാനന്ത വാടി എ.ഇ.ഒ ഗണേഷ് എം.എമ്മിന് നൽകിയാണ് പ്രകാശനം ചെയ്തത്. ബ്രിജേഷ് ബാബു, കെ.ജി ജോൺസൻ, രമേശൻ ഏഴോക്കാരൻ, മുരളീധരൻ, കൃഷ്ണൻ.കെ, പ്രേംദാസ്, സഞ്ചു ജോണി, യുനുസ്.ഇ, സുബൈർ ഗദ്ദാഫി എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്