കൽപ്പറ്റ: നവംബർ 26,27 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച അഖില വയനാട് ഫുട്ബോൾ മത്സരത്തിൽ ജോളി എഫ്സി തലപ്പുഴ ജേതാക്കളായി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ്സി പിണങ്ങോടിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള പ്രൈസ് മണിയും ട്രോഫിയും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി ആലി സമ്മാനിച്ചു. സി ജയപ്രസാദ്, ഗിരീഷ് കൽപ്പറ്റ, സാദിഖ് തങ്ങൾ,ജെറീഷ് യു.എ, റഫീഖ്.യു, മുഹമ്മദ് ഫെബിൻ തുടങ്ങിയവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്