മുള്ളൻകൊല്ലി വനമൂലികയിൽ ഏഴാമത് മൈസൂർ സെന്റ് ഫിലോമിനാസ് കോളേജ് കൂട്ടായ്മ സംഗമം നടത്തി.
1975-85 വർഷങ്ങളിൽ മൈസൂർ സെന്റ് ഫിലോമിനാസ് കോളേജിൽ പഠിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ ഓൾ കേരള കൂട്ടായ്മയാണ് ഇത്. വയനാട്, കണ്ണൂർ, കാസർഗോഡ്, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നുമായി മുപ്പതോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസിഡന്റ് ജോർജ് തട്ടാംപറമ്പിൽ സംഗമം ഉദ്ഘാടനം നിർവഹിച്ചു. ജോസ് അഗസ്റ്റിൻ (സെക്രട്ടറി), ജോളി കെ എം (ട്രഷറർ), ചാക്കോച്ചൻ പുല്ലംതാനിയിൽ, ജോസഫ് കെ സി, ഷിബു കീപ്പടാട്ട്, രാജു കെ.സി, ഡാമിൻ ജോസഫ് എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്