കേരള എക്സൈസ് മൊബൈല് ഇന്റര്വെന്ഷന് യൂണിറ്റ് വയനാട് സ്ക്വാഡും, ബത്തേരി എക്സൈസ് റെയിഞ്ച് ഇന്സ്പെക്ടര് കെ.ബി ബാബുരാജും സംഘവും പെരിക്കല്ലൂര് കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില് 102 ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.ബത്തേരി സ്വദേശി കല്ലന്കോടന് വീട്ടില് അസ്കാഫ് പി.എ (42) ആണ് പിടിയിലായത്. അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് സന്തോഷ് കെ.ജെ, സിവില് എക്സൈസ് ഓഫീസര്മാരായ ഷിന്റോ സെബാസ്റ്റ്യന്, ആനന്ദ് കെ.സി, ഡ്രൈവര് അന്വര് സാദത്ത് എന്.എം തുടങ്ങിയവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







