മലയാള ഭാഷാ ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാചരണത്തിന്റെയും ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 9ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് വാട്സാപ്പ് വഴിയുള്ള മത്സരം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സ്വന്തം പേര്, വിലാസം, സ്കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്, വാട്സാപ്പ് മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ നവംബര്‍ 6 നകം diowayanad2@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം.

കൺസ്യൂമർഫെഡ് സബ്സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






