പച്ചക്കറി – പുഷ്പകൃഷി. അമ്പലവയല്‍ ഇനി മികവിന്റെ കേന്ദ്രം

ജില്ലയില്‍ പച്ചക്കറി- പുഷ്പ കൃഷി മേഖലക്കായി മികവിന്റെ കേന്ദ്രമൊരുങ്ങുന്നു. ഇന്‍ഡോ ഡച്ച് കര്‍മ്മ പദ്ധതിയുടെ ഭാഗമായുളള പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. പദ്ധതി നവംബര്‍ 5ന് ഉച്ചകഴിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമാര്‍ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍, ചിഫ് വിപ്പ് കെ.രാജന്‍, രാഹുല്‍ഗാന്ധി എം.പി, എം.വി ശ്രേയാംസ് കുമാര്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍ , ഒ.ആര്‍. കേളു തുടങ്ങിയവര്‍ പങ്കെടുക്കും.

പച്ചക്കറിക്കൃഷിയിലും പുഷ്പകൃഷിയിലും മികച്ച സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്ന രാജ്യമായ നെതര്‍ലാന്റുമായുള്ള സഹകരണത്തിലൂടെ സാങ്കേതിക വിദ്യകള്‍ ജില്ലയിലെ കര്‍ഷകര്‍ക്കും പകര്‍ന്നു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യ മിടുന്നത്. 13 കോടി രൂപ ചെലവില്‍ ഉയരുന്ന കേന്ദ്രം, കൃഷിവകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തി ക്കുക.

പച്ചക്കറികളുടെയും പുഷ്പകൃഷികളുടെയും നൂതന കൃഷി സമ്പ്രദായങ്ങളുടെ പ്രദര്‍ശന തോട്ടങ്ങളും പോളിഹൗസുകളും സജ്ജമാക്കുക, അത്യുല്പാദന ശേഷിയുള്ള വിത്തുകളുടെയും തൈകളുടെയും വലിയ തോതിലുള്ള ഉല്പാദനവും വിതരണവും സാധ്യമാക്കുക, ശാസ്ത്രീയ സംസ്‌കരണ രീതികള്‍ സജ്ജമാക്കി പ്രചാരം നല്‍കുക, കര്‍ഷകര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും തുടര്‍ച്ചയായ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, വയനാടിനും കേരളത്തിനും അനുയോജ്യമായ വിദേശ ഇനങ്ങള്‍ (പച്ചക്കറി/ പുഷ്പ വിളകള്‍) ഇറക്കുമതി ചെയ്ത് നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിച്ച് വിതരണം നടത്തുക, സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പദ്ധതികള്‍ക്കു അവസരമൊരുക്കുക, ഉത്തമ കൃഷിമുറകളിലൂടെ പച്ചക്കറിക്കൃഷിയിലും പുഷ്പകൃഷിയിലും അന്താരാഷ്ട്ര നിലവാരം കൈവരിക്കുക, അഗ്രോഹോര്‍ട്ടി ടൂറിസം ഹബ്ബായി സെന്ററിനെ വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ് സെന്ററിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.