അവനായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി’; ഗംഭിറിന്റെ വെളിപ്പെടുത്തലില്‍ അതിശയിച്ച് ക്രിക്കറ്റ് ലോകം

വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ആരെന്ന് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളിയായി ഗംഭീര്‍ ചൂണ്ടിക്കാട്ടിയത്. ശ്രീലങ്കയ്ക്കെതിരായ 2011 ലോകകപ്പ് ഫൈനലില്‍ ഇരുവരും ഇന്ത്യയ്ക്കായി നിര്‍ണായക കൂട്ടുകെട്ട് സ്ഥാപിച്ചു ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചിരുന്നു.

എംഎസ് ധോണിയായിരുന്നു എന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി. എന്നാല്‍ അത് വീരേന്ദര്‍ സെവാഗ് ആണെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ ധോനിക്കൊപ്പം കളിക്കാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു, പ്രത്യേകിച്ച് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍. ഞങ്ങള്‍ വലിയ കൂട്ടുകെട്ടുകള്‍ പങ്കിട്ടു- ഗംഭീര്‍ പറഞ്ഞു.

അതേസമയം, ഗംഭീര്‍ തന്റെ അന്താരാഷ്ട്ര കരിയറിലെ ഭൂരിഭാഗം സമയവും വീരേന്ദര്‍ സെവാഗിനൊപ്പമാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ധോണി മധ്യനിരയിലാണ് ബാറ്റ് ചെയ്യാറുണ്ടായിരുന്നതെങ്കിലും ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോഴും, വിക്കറ്റുകള്‍ക്കിടയില്‍ ഓടുമ്പോഴും ഇരുവര്‍ക്കമിടയിലുള്ള മികച്ച ആശയവിനിമയം വ്യക്തമായിരുന്നു.

വിരമിച്ചതിന് ശേഷം ധോണിയുടെ സ്ഥിരം വിമര്‍ശനകനാണ് ഗംഭീര്‍. അതിനാല്‍ ഗംഭീര്‍നിന്ന് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളി ധോണിയാണെന്ന പ്രതികരണം ക്രിക്കറ്റ് പ്രേമികളില്‍ ആശ്ചര്യം സൃഷ്ടിച്ചിട്ടുണ്ട്.

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.