വട്ടോളി :ബ്ലോക്ക് പഞ്ചായത്തു മെമ്പർ എൻ.എം ആന്റണി അനുവദിച്ച തുക ഉപയോഗിച്ചു നിർമ്മിച്ച എസ്ടി വനിതാ സമുച്ചയം ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് മെമ്പർ ശശി കുമാർ സ്വാഗതം പറഞ്ഞു.എൻ.എം ആന്റണി അധ്യക്ഷനായിരുന്നു.19 ആം വാർഡ് മെമ്പർ സൽമ മോയിൻ,മുൻ വാർഡ് മെമ്പർ ഇ.എം പിയുസ്, വാർഡ് സമിതി അംഗങ്ങൾ പ്രകാശൻ കുണ്ടത്തിൽ, നാരായണൻ, എഡിഎസ് ജിഷ സന്തോഷ് എന്നിവർ സംസാരിച്ചു.

കൺസ്യൂമർഫെഡ് സബ്സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






