കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ്, എക്സ്പ്രസ്,സൂപ്പര്‍ ഡീലക്സ് എന്നീ സര്‍വീസുകളില്‍ യാത്രക്കാരുടെ കുറവ് അനുഭവപ്പെടുന്ന ചൊവ്വ,ബുധന്‍,വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25% വരെ ഇളവ് പ്രഖ്യാപിച്ചു.പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുകയെന്ന് കെഎസ്‌ആര്‍ടിസി വൃത്തങ്ങള്‍ അറിയിച്ചു.
കോവിഡ് 19 മുലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമായത്.
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കോവിഡിന് മുന്‍പുണ്ടായിരുന്ന പഴയ നിരക്ക് ഈടാക്കും.ഇന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.