തിരുനെല്ലി പഞ്ചായത്ത് കുടുംബശ്രീ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ ആദിവാസി ജനങ്ങൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങുന്ന “നങ്ക അങ്ങാടി”പദ്ധതി ആരംഭിച്ചു. പദ്ധതി ഉദ്ഘാടനം തിരുനെല്ലി പഞ്ചായത് പ്രസിഡന്റ് മായ ദേവി നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീജ അധ്യക്ഷത വഹിച്ചു.
തിരുനെല്ലി പഞ്ചായത്ത് നാലാം വാർഡ് മെമ്പർ അനന്തൻ നമ്പ്യാർ, സിഡിഎസ് ചെയർപേഴ്സൺ റുഖിയ സൈനുദ്ധീൻ,
ആദിവാസി സമഗ്രവികസന പദ്ധതി കോ-ഓർഡിനേറ്റർ സായ് കൃഷ്ണൻ,13 ആം വാർഡ് മെമ്പർ ധന്യ ബിജു,ഏഴാം വാർഡ് അനിമേറ്റർ ഷീബ എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






