പനമരം എസ്പിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിക്ക് ദ ഫുട്ബോൾ ,കികൗട്ട് ദ ഡ്രഗ്സ് എന്ന മുദ്രാവാക്യമുയർത്തി പനമരം എസ്പിസി യൂണിറ്റും നല്ല പാഠം ക്ലബ്ബും ചേർന്ന് ഫുട്ബോൾ മത്സരം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ കളിക്കാരെ പരിചയപ്പെട്ടു. കെ.രേഖ,ടി.നവാസ്, കെ.രജിത എന്നിവർ പങ്കെടുത്തു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.