ബത്തേരി:കെ.പി.സി.സി സംസ്ക്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാന രത്നം ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ മടപ്പള്ളി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ ബിനു മാങ്കൂട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു . ജില്ല ചെയർമാൻ സുരേഷ് ബാബുവാളൽ മുഖ്യ പ്രഭാഷണം നടത്തി.ശ്രീജി ജോസഫ്, ശാലിനി രാജേഷ്, സുലൈമാൻ എ എ, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും മെമൻ്റോയും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







